എസ്എസ്എൽസി ബുക്ക് കണ്ടതോടെ കുട്ടിയാണെന്ന് പറഞ്ഞു; കൈക്കൂലി നൽകാമെന്ന് പറഞ്ഞിട്ടും കേട്ടില്ല; വിവാഹം കഴിച്ച കഥ പറഞ്ഞ് ലക്ഷ്മിപ്രിയ

910

നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ലക്ഷ്മിപ്രിയ ഈ മേഖലയിലെ സീനിയർ താരമാണ്. നാടകങ്ങളിലൂടെ അണ് ലക്ഷ്മിപ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ നരൻ ആയിരുന്നു ലക്ഷ്മി പ്രിയയുടെ ആദ്യ ചിത്രം.

തുടർന്ന് നിരവധി സിനിമകളിൽ ലക്ഷ്മിപ്രിയ സഹ നടിയായി എത്തി. പ്രശസ്ത ഗായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്ന ലക്ഷ്മിപ്രിയ 18ാം വയസ്സിലെ വിവാഹ ശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്.

Advertisements

സബീന അബ്ദുൽ ലത്തീഫ് എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ യഥാർത്ഥ പേര്. അന്യ മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറഞ്ഞിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ ജീവിതം സിനിമയേക്കാളും നാടകീയത നിറഞ്ഞതാണെന്നതാണ് യാഥാർത്ഥ്യം. സബീന എന്ന മുസ്ലിം പെൺകുട്ടിയിൽ നിന്നും ലക്ഷ്മിപ്രിയ എന്ന നടിയിലേക്കും ബിഗ്ബോസ് താരത്തിലേക്കുമുള്ള വളർച്ച ഏറെ കനൽവഴി താണ്ടിയതായിരുന്നു.

ALSO READ- അന്നാണ് മഞ്ജു രഹസ്യ വിവാഹം തീരുമാനിച്ചത്; പക്ഷെ രാജുവേട്ടന് വേണ്ടി അത് കഴിഞ്ഞിട്ടുമതിയെന്ന് മഞ്ജു പറഞ്ഞു: വെളിപ്പെടുത്തി മണിയൻപിള്ള രാജു

ഇപ്പോഴിതാ വിവാഹത്തിലേക്ക് എത്തിയത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്ന് പറയുകയാണ് ലക്ഷ്മിപ്രിയ. പതിനെട്ട് വയസിന് മുൻപ് വിവാഹം കഴിക്കാൻ രജിസ്റ്റർ ഓഫീസിൽ പോയെങ്കിലും അന്ന് പ്രായമായിട്ടില്ലെന്ന് പറഞ്ഞ് തിരികെ പറഞ്ഞയച്ചെന്നും ലക്ഷ്മി പറയുകയാണ്. പിന്നീട് 18 ആയ ശേഷം വീണ്ടും പോയപ്പോൾ അവിടെ നിന്ന് വിവാഹം കഴിച്ചെന്നും നടി പറഞ്ഞു. ലക്ഷ്മി കൊല്ലം ജില്ലയുടെ കലാതിലകമായിരുന്നു. അത് മാത്രമല്ല വളരെ ചെറിയ പ്രായത്തിലെ തന്നെ സിനിമയോടും കലയോടും താൽപര്യമുള്ള കുട്ടി ആയിരുന്നെന്നും ജയേഷ് പറയുകയാണ്.

ലക്ഷ്മിപ്രിയ പറയുന്നത് എല്ലാവരും പഠിച്ചു നടക്കുന്ന പ്രായത്തിൽ താൻ ഭാര്യ ആയെന്നാണ്. താൻ പ്ലസ്ടു കഴിഞ്ഞപ്പോൾ വിവാഹം കഴിച്ചെന്നും അന്ന് തനിക്ക് പ്രായപൂർത്തി പോലും ആയിട്ടില്ല എന്നും ലക്ഷ്മി പറയുന്നു. താൻ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ജയേഷുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

ALSO READ- ഒരു വിഷമവുമില്ല, പ്രണയത്തിന്റെ വില അറിയാത്തവർ കണ്ണീരൊഴുക്കും; സ്വഭാവം മാറ്റി പെണ്ണിനെ ഉപ ദ്ര വിക്കാതിരിക്കട്ടെ; നാഗചൈതന്യ- ശോഭിത പ്രണയത്തോട് പ്രതികരിച്ച് സാമന്ത

അന്ന് വിവാഹം കഴിക്കാൻ കള്ളം പറഞ്ഞ് എസ്എസ്എൽസി ബുക്ക് സ്‌കൂളിൽ നിന്നും മേടിച്ചിരുന്നു.പക്വത തോന്നാൻ വേണ്ടി സാരിയൊക്കെ ഉടുത്ത് രജിസ്റ്റർ ഓഫീസിൽ പോയി. അന്ന് പതിനെട്ട് വയസായാൽ മാത്രമേ വിവാഹം കഴിക്കാൻ പറ്റുമെന്നുള്ള അറിവ് ഇല്ലായിരുന്നു. എന്നാൽ, എസ്എസ്എൽസി ബുക്ക് കണ്ടപ്പോൾ താൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞു പോകാൻ പറയുകയായിരുന്നു.

അന്ന് അവർക്ക് കൈക്കൂലി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും പിന്നീട് പ്രായപൂർത്തിയായപ്പോൾ താനും ജയേഷും വിവാഹം കഴിച്ചെന്നും നടി പറയുകയാണ്.

Advertisement