ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ആദ്യ ആഴ്ചയുടെ അവസാന നാളുകളാണിപ്പോൾ നടന്ന് കൊണ്ടിരിയ്ക്കുന്നത്. വാക്ക് തർക്കങ്ങളും വഴക്കുകളും മുറുകുകയാണ് ബിഗ് ബോസ് വീട്ടിൽ.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രമോയിൽ പതിനേഴ് മത്സരാർത്ഥികളിൽ ഒരാളായ ലക്ഷ്മിപ്രിയ സഹമത്സരാർഥി ഡോ.റോബിന് മുമ്പിൽ പൊട്ടി കരയുന്ന ദൃശ്യങ്ങൾ കാണിച്ചിരുന്നു. വീട്ടിലെ ഒരു മത്സരാർത്ഥിയുടെ പ്രവൃത്തികളും വാക്കുകളും തന്റെ ഹൃദയം തകർത്തുവെന്നാണ് പ്രെമോ വീഡിയോയിൽ ലക്ഷ്മി പറയുന്നത്.
ALSO READ
എന്നാൽ ആരാണ് ആ വ്യക്തി എന്നത് എപ്പിസോഡ് പുറത്തുവന്ന ശേഷമാണ് മനസിലായത്. ജാസ്മിന്റെ ചില വാക്കുകൾ തനിക്ക് വലിയ വിഷമം ഉണ്ടാക്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിൽ വാക്ക് തർക്കങ്ങളും ഉരസലുകളും ഉണ്ടായിരുന്നു. മൂവർ സംഘമായിരുന്ന ജാസ്മിനും ഡെയ്‌സിയും നിമിഷയും ചേർന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചതും ലക്ഷ്മി പ്രിയയെ ആയിരുന്നു. കൂടാതെ ജാസ്മിൻ ലക്ഷ്മിയെ പലപ്പോഴായി തള്ള, പെണ്ണുമ്പിള്ള തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ആരാണ് ആ വ്യക്തി എന്നത് എപ്പിസോഡ് പുറത്തുവന്ന ശേഷമാണ് മനസിലായത്. ജാസ്മിന്റെ ചില വാക്കുകൾ തനിക്ക് വലിയ വിഷമം ഉണ്ടാക്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിൽ വാക്ക് തർക്കങ്ങളും ഉരസലുകളും ഉണ്ടായിരുന്നു. മൂവർ സംഘമായിരുന്ന ജാസ്മിനും ഡ!!െയ്‌സിയും നിമിഷയും ചേർന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചതും ലക്ഷ്മി പ്രിയയെ ആയിരുന്നു. കൂടാതെ ജാസ്മിൻ ലക്ഷ്മിയെ പലപ്പോഴായി തള്ള, പെണ്ണുമ്പിള്ള തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
മോളെ, കുട്ടാ എന്നൊക്കെ വിളിച്ച് ലക്ഷ്മിപ്രിയ അധികാരം കൈയ്യടക്കുകയാണെന്ന് ജാസ്മിനും ഡെയ്സിയും സുചിത്രയും അടക്കം വീട്ടിൽ എല്ലാവരും പരദൂഷണം പറയുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ലക്ഷ്മി പ്രിയയുടെ പെരുമാറ്റത്തെ വിമർശിച്ച സുചിത്ര ഇപ്പോൾ പൂർണമായും നടിയെ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിച്ച് സംസാരിക്കുമെങ്കിലും ഒന്നും താങ്ങാൻ സാധിക്കാത്ത ആളാണ് ലക്ഷ്മി എന്ന് റോൺസണും നിമിഷയും മാറിയിരുന്ന് പറയുന്നതും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.
അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബിഗ് ബോസ് ക്യാപ്റ്റനാക്കിയത്. ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷൻ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ പദവി.
ALSO READ
അതേസമയം ബിഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. പിന്നാലെ നടന്ന പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ നവീനെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
യുക്തിയോടെ ക്യാപ്റ്റൻസി മത്സരാർത്ഥികളെ തെരഞ്ഞെടുക്കണെമെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഏറെ ബുദ്ധിമുട്ടേറി ടാസ്‌ക് ആയിരുന്നു ബിഗ് ബോസ് മൂവർക്കും നൽകിയത്. നന്നായി മത്സരിച്ച് ടാസ്‌ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.