ഞാൻ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി, എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരില്ല : ടാസ്‌ക്കിൽ വിജയിയ്ക്കാൻ പറ്റാതെ ലക്ഷ്മിപ്രിയ പറഞ്ഞതിനെ ട്രോളി സോഷ്യൽ മീഡിയ

178

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടി ബിഗ് ബോസ് മലയാളം സീസൺ 4 രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾക്കിടയിൽ് മത്സര ബുദ്ധി ഉണർന്നു കഴിഞ്ഞു.

അതിന് ചേരുന്ന ടാസ്‌കുകൾ നൽകി കൊണ്ട് ബിഗ് ബോസും പരിപാടികൾ കളറാക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട് പൊട്ടിത്തെറികൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ പുതിയ കൂട്ടുകെട്ടുകളും ചേരികളും ഗെയിം തന്ത്രങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചു.

Advertisements

ALSO READ

മുൻഭാര്യയുടെ ഹോട്ടൽ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം ഹൃതിക് റോഷൻ ; കാമുകിക്കൊപ്പം ഹൃതിക്കും കാമുകനൊപ്പം സുസന്നെയും നിൽക്കുന്ന ചിത്രം വൈറൽ

ബിഗ് ബോസിലേക്ക് വന്നവരിൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യ ആഴ്ചയിൽ തന്നെ ഓളം സൃഷ്ടിക്കാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. വഴക്കുകളും പൊട്ടിക്കരയലുമൊക്കെയായി നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ഇതിനിടെ മറ്റുള്ളവരുടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, ബോസ് കളിക്കുന്നുവെന്നുള്ള വിമർശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

അതേസമയം രണ്ടാമത്തെ ആഴ്ചയിലെ വീക്കിലി ടാസ്‌കായ ഭാഗ്യ പേടകത്തിൽ കയറാൻ പറ്റാതെ വന്നവരിൽ ഒരാളാണ് ലക്ഷ്മി പ്രിയ. ലക്ഷ്മിപ്രിയയും സൂരജുമാണ് ടാസ്‌കിൽ പങ്കെടുക്കാനാകാതെ പോയവർ. ടാസ്‌കിൽ പങ്കെടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. ടാസ്‌കിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ലക്ഷ്മി പ്രിയ ഇത് വ്യക്തമാക്കിയത്. അവസാന ഘട്ടം എത്തിയപ്പോൾ എനിക്കും കയറണം, ഞാനും ഭക്ഷണം ഉണ്ടാക്കാൻ മാത്രം വന്നതല്ലല്ലോ, ഗെയിം കളിക്കലല്ലേ ടാസ്‌ക് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നാലെ സൂരജും നവീൻ അറക്കലും തങ്ങൾക്കും ടാസ്‌കിൽ പങ്കെടുക്കണമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ നറുക്കിട്ടെടുത്താണ് ടാസ്‌കിൽ പങ്കെടുക്കാനുള്ള രണ്ട് പേരെ തിരഞ്ഞെടുത്തത്.

നറുക്കെടുപ്പിൽ കിട്ടിയത് സൂരജിന്റേയും നവീന്റേയും പേരാണ്. പിന്നാലെ സൂരജിനെ പരാജയപ്പെടുത്തി നവീൻ ഭാഗ്യപേടകത്തിലേക്ക് കയറുകയായിരുന്നു. എന്നാൽ നവീൻ പേടകത്തിൽ കയറി നാൽപ്പത്തിയഞ്ചു മിനിറ്റുകൾക്കകം വീക്ക്ലി ടാസ്‌കിന്റെ സമയവും കഴിഞ്ഞിരുന്നു. മത്സരത്തിനൊടുക്കം ലക്ഷ്മിപ്രിയ മറ്റുള്ളവരോടായി പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നതായിരുന്നു. അവസാനം തീരെ കയറാൻ പറ്റാതെയായപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്, എനിക്ക് ഒറു കുറ്റ ബോധവും ഇല്ല, ജയിലിൽ പോയാലും സാരമില്ല.. ഞാൻ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി… എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരാൻ പറ്റില്ല എന്നായിരുന്നു. ഇതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു.

അതേസമയം ടാസ്‌കിൽ വിജയിച്ചത് ബ്ലെസ്ലിയായിരുന്നു. ആദ്യ ആഴ്ചയിൽ മോശം പ്രകടനത്തിന്റെ പേരിൽ ജയിലിലേക്ക് അയക്കപ്പെട്ട അതേ ബ്ലെസ്ലിയാണ് രണ്ടാം ആഴ്ച 24 മണിക്കൂർ പേടകത്തിലിരുന്ന് വിജയം നേടിയത്. ഇതോടെ ബ്ലെസ്ലി അടുത്ത ആഴ്ചയിലെ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ടു. രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ നിമിഷ, അപർണ, ദിൽഷ എന്നിവർ തമ്മിലാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി മത്സരം നടക്കുക. തുടക്കത്തിൽ ആക്ടീവല്ല എന്ന് മറ്റുള്ളവർ വിധിയെഴുതിയ നാല് പേരുമാണ് ഇവർ എന്നത് ബിഗ് ബോസിന്റെ അപ്രവചനീയതയെ കാണിച്ചു തരുന്നതാണ്.

ALSO READ

അനുക്കുട്ടിയ്ക്ക് അമ്മയില്ലാത്തതിന്റെ കുറവറിയിയ്ക്കാതെ സൗഭാഗ്യ ; അർജ്ജുന്റെ ചേട്ടന്റെ മകൾ ഋതുമതിയായതിന്റെ സന്തോഷം പങ്കിട്ട് താരങ്ങൾ : വീഡിയോ വൈറൽ

അതേസമയം ബിഗ് ബോസ് മലയാളം സീസൺ 4ൽ പുതിയൊരു നോമിനേഷൻ ഇന്ന് അരങ്ങേറും. വീക്കിലി ടാസ്‌ക്കിൽ അലസമായി പങ്കെടുത്ത മൂന്ന് പേരെയാണ് ഇത്തവണ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യേണ്ടത്. അത് ആരൊക്കെയായിരിക്കും എന്ന് കണ്ടറിയണം. ജയിലിലേക്ക് പോകേണ്ടവരെയായിരിക്കും ഇത്തവണ നോമിനേറ്റ് ്ചെയ്യേണ്ടത്. ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്നത് കാണാൻ പോകുന്ന കാഴ്ചയാണ്.

Advertisement