ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥികൾ എട്ടു പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഈ ആഴ്ചയിൽ. ഇനി ഫൈനൽ ഫൈവിലേക്കെത്താൻ അധികദൂരമില്ല. വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസിനുള്ളിലെ അന്തരീക്ഷം തന്നെ മറ്റൊന്നായി മാറിയിരിക്കുകയാണ്.
എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. റോബിൻ, ജാസ്മിൻ എന്നിവർ പുറത്തായ ശേഷം ഉറങ്ങിപ്പോയ ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീണ്ടും തീ പിടിക്കുകയാണ്. വീക്കിലി ടാസ്‌ക്കുകൾണ് മത്സരാർഥികളെ വീണ്ടും ഫോമിലെത്തിച്ചിരുന്നു.
ഗെയിമിൽ ലക്ഷ്മി പ്രിയ ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ലക്ഷ്മിപ്രിയയെ കുറിച്ച് മുമ്പ് തന്നെ ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണെന്ന് ജാസ്മിൻ അഭിപ്രായപ്പെട്ടിരുന്നു. അവർ പറയുന്ന കാര്യങ്ങളിലെല്ലാം ഈ ഡ്രാമ കാണാനും കഴിയും. റോബിനെ സ്്രേപ ചെയ്ത കാര്യത്തെക്കുറിച്ച് ലക്ഷ്മിപ്രിയ കാര്യങ്ങളെയാണ് ജാസ്മിൻ അന്ന് ഉദാഹരണമാക്കി പറഞ്ഞത്. ഞാൻ ഒരിക്കൽ അഞ്ച് സിഗരറ്റ് ഒരു ബാത്ത് റൂമിൽ ഇരുന്ന് വലിച്ചിട്ടുണ്ട്. അന്ന് സിഗരറ്റ് പുകച്ചതിന്റെ മണം അറിയാതിരിക്കാൻ രണ്ട് ഫുൾ ബോട്ടിൽ എയർഫ്രെഷ്ണറാണ് ഞാൻ അതിനുള്ളിൽ അടിച്ചത്.എന്നിട്ടാണ് റോബിനെ സ്്രേപ ചെയ്തതൊക്കെ വലിയ കാര്യമാക്കി പറയുന്നതെന്നാണ് ജാസ്മിന്റെ വാക്കുകൾ.
കൂടാതെ മുമ്പൊരിക്കൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയെ കുറിച്ച് പശുവിനോട് ഉപമിച്ച് സംസാരിച്ചിരുന്നു.’ലക്ഷ്മി ചേച്ചി പശുവിനെപ്പോലെയാണ്. നിരവധി ഗുണങ്ങൾ ചേച്ചിയിലൂടെ നമുക്കുണ്ടാകും. പശു പാല് തരും ചാണകം തരുമെന്നൊക്കെ പറയുന്നത് പോലെ പക്ഷെ പശുവിന്റെ തൊഴുത്തിൽ ചെന്നാൽ നാറ്റമായിരിക്കും. ചേച്ചി ചെയ്യുന്ന ചില കാര്യങ്ങളും വാക്കുകളും അത്തരത്തിൽ നാറ്റമായി മാറാറുണ്ട്. അതുകൊണ്ടാണ് പശുവുമായി ഉപമിക്കുന്നത്.’
കഴിഞ്ഞ ടാസ്‌കുകളിലൊക്കെയും ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് കാണാനായത്. അഖിലിനോട് മാത്രമല്ല, വിനയ്നോടും റിയാസിനോടുമെല്ലാം ലക്ഷ്മി അഭിപ്രായഭിന്നതകൾ കാണിച്ചിരുന്നു. ഇതിനിടെ ഇന്ന് കൊടുത്ത മോണിങ് ടാസ്‌ക്കിൽ താൻ എന്തുകൊണ്ട് ഇത്ര വാശിക്കാരിയായി എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മിപ്രിയ. തന്റെ കുടുംബാംഗങ്ങളോട് വർഷങ്ങളായി സംസാരിക്കാറില്ലെന്നും തന്റെ വാശി കുറയ്ക്കാൻ വേണ്ടി കൂടിയാണ് ബിഗ് ബോസിലേക്ക് വന്നതെന്നുമാണ് താരം പറയുന്നത്.
എന്റെ മോശം സ്വഭാവങ്ങൾക്ക് ഒരു മാറ്റം വരണമെന്ന് കൂടി വിചാരിച്ചാണ് ഞാൻ ബിഗ് ബോസിലേക്ക് വരുന്നത്. എന്റെ വാശിയും ദേഷ്യവുമെല്ലാം കുറയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് എന്ത് പിണക്കം വന്നാലും അല്പം കഴിഞ്ഞ് അതെല്ലാം മറന്ന് ഞാൻ കൂട്ടത്തിൽ കൂടുന്നത്. എല്ലാവരേയും സ്നേഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. – വിനയ്‌ന്റെ പിറന്നാൾ ദിന ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പറയുന്നതിനിടെ ലക്ഷ്മിപ്രിയ മനസ് തുറന്നു.
‘എന്റെ അമ്മയുമായി ഞാൻ ഒൻപതു വർഷമായി യാതൊരു സഹകരണവുമില്ല. എന്റെ മൂത്ത ചേച്ചിയുമായി 16 വർഷത്തോളമായി മിണ്ടിയിട്ടേയില്ല. രണ്ടാമത്തെ ചേച്ചിയുമായും പിണക്കമാണ്.’- അടുത്ത ബന്ധുക്കളുമായി അകന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നു.
‘എന്റെ വാപ്പയെ ഞാൻ ആകെ അഞ്ചോ ആറോ തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ ഞാനാണ് നോക്കിയത്. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതും ഞാനായിരുന്നു. പക്ഷെ മരിക്കുന്നതിന് അൽപനാൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ എനിക്ക് വല്ലാതെ ഫീൽ ചെയ്തിരുന്നു. അതേത്തുടർന്ന് പിന്നീട് ഒരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.’- അവർ വ്യക്തമാക്കി.
‘എന്റെ വാശി എന്തെന്ന് ഇവിടെ (ബിഗ്‌ബോസിൽ) യഥാർത്ഥത്തിൽ പലർക്കും മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് വിനയ്ന്റെ പിറന്നാൾ ദിവസം ഞാൻ കേക്ക് മുറിക്കാനോ കഴിയ്ക്കാനോ ഒപ്പം കൂടാതിരുന്നത്. എനിക്ക് നിങ്ങളോട് മിണ്ടാതിരിക്കാൻ പറ്റും എന്ന് കാണിക്കാൻ വേണ്ടിയായിരുന്നു അത്. ഒരുപാട് സങ്കടം തോന്നിയിരുന്നുവെങ്കിലും അന്ന് മാറിനിന്നത് അതുകൊണ്ടാണ്’.
‘ഒരു വ്യക്തി എന്ന നിലയിൽ അതെനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. സ്നേഹിക്കാൻ പറ്റുന്നതുപോലെ അകറ്റിനിർത്താനും സാധിക്കുമെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി കൂടിയായിരുന്നു എന്റെ നിസ്സഹകരണം.’ ലക്ഷ്മിപ്രിയ പറഞ്ഞു.
നേരത്തേയും ലക്ഷ്മിപ്രിയ തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടടുത്തിയിരുന്നു. 18-ാം വയസ്സിൽ ജയേഷിനെ പ്രണയിച്ച് വിവാഹം ചെയ്ത് തന്റെ കുടുംബവീട്ടിൽ നിന്നും ഇറങ്ങിയതാണ് ലക്ഷ്മിപ്രിയ. വിവാഹശേഷം മതം മാറുകയും ചെയ്തിരുന്നു. വീട്ടുകാരുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് നേരത്തെ തന്നെ ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.