മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രമോദ്. ഈ അടുത്താണ് ലക്ഷ്മി വീണ്ടും അമ്മയായത്. രണ്ടാമത്തെ കുഞ്ഞ് എത്തിയ സന്തോഷത്തിലാണ് ലക്ഷ്മിയും കുടുംബവും.
ഏറെക്കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന ലക്ഷ്മി സുഖമോദേവി എന്ന സീരിയലിലൂടെ വീണ്ടും തിരിച്ചു വന്നു. പിന്നാലെയാണ് വീണ്ടും ഒരു ചെറിയ ബ്രേക്ക് താരം എടുത്തത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി.
ഇപ്പോള്‍ ഞങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള സമയമായി. ഞങ്ങളുടെ കുടുംബത്തില്‍ ഒരാള്‍ കൂടി എത്തിയിരിക്കുന്നു.
ഇത് ഞങ്ങളുടെ കുഞ്ഞ് ‘ആദം ഖുറേഷി. അവനെ ഞാന്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. ഇത് കംപ്ലീറ്റ് ഫാമിലി ചിത്രമെന്നും ലക്ഷ്മി കുറിച്ചു. അതേസമയം ദുആ ആണ് ലക്ഷ്മിയുടെ മൂത്തമകള്‍.
അതേസമയം പരസ്പരം എന്ന പരമ്പരയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. ശേഷം നിരവധി പരമ്പരയില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി താനും അസറും തമ്മിലുള്ള പ്രണയകഥയെല്ലാം തുറന്നു പറഞ്ഞിരുന്നു. രണ്ട് മതത്തില്‍ പെട്ടവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇവരുടെ ബന്ധത്തോട് വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. അതെല്ലാം മാറിക്കടന്നു കൊണ്ടാണ് ഇരുവരും ഒന്നിച്ചത്.