ഒത്തിരി സമ്മാനങ്ങളുമായി വീണ്ടും സുധിയുടെ വീട്ടിലെത്തി ലക്ഷ്മി നക്ഷത്ര, പുതിയ വീടിന്റെ വിശേഷങ്ങളും പങ്കുവെച്ച് താരം

88

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read:സുരേഷ് ഗോപി ചിത്രം വരാഹത്തില്‍ ആ തമിഴ് താരവും എത്തുന്നു

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. ഇപ്പോഴിതാ സുധിയുടെ ഭാര്യയെയും മക്കളെയും കാണാനായി വീണ്ടുമെത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.

നേരത്തെ ക്രിസ്തുമസിനെ സമ്മാനങ്ങളുമായി ലക്ഷ്മി സുധിയുടെ വീട്ടിലെത്തിയിരുന്നു. ഇത്തവണ സുധിയുടെ മകന് വണ്ടി നിറയെ കളിപ്പാട്ടങ്ങളുമായിട്ടാണ് ലക്ഷ്മിയുടെ വരവ്. കളിപ്പാട്ടങ്ങള്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന സുധിയുടെ മകനെ വീഡിയോയില്‍ കാണാം.

Also Read:അയോധ്യാരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാലും, ഇനി ആത്മീയജീവിതത്തിലേക്കോ

സമ്മാനങ്ങള്‍ നല്‍കിയതിന് ശേഷം സുധിയുടെ പണി നടക്കുന്ന വീട്ടിലേക്കും ലക്ഷ്മി പോയി. ശേഷം എല്ലാവരെയും കൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കുകയും ചെയ്തു. അടുത്തിടെ യുകെയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സുധിയുടെ കുടുംബത്തിനായി ഒരു തുക ലക്ഷ്മിയുടെ കൈയ്യില്‍ ഏല്‍പ്പിച്ചിരുന്നു. ആ പണവും ലക്ഷ്മി നല്‍കി.

Advertisement