‘കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുത്’; ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ച കുത്തിയ ആരാധകനോട് തുറന്നടിച്ച് അസീസ്

395

ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പര്‍ഹിറ്റ് ഗെയിം ഷോയായ സ്റ്റാര്‍ മാജിക്കിന്റെ അവതാരകയായി തിളങ്ങിയതോടെയാണ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ലക്ഷ്മി നക്ഷത്ര സുപരിചിതയായി മാറിയത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായാണ് ലക്ഷ്മി കരിയര്‍ ആരംഭിച്ചത്.

പിന്നീട് ടെലിവിഷന്‍ രംഗത്തേക്ക് ചുവടു മാറ്റുക യായിരുന്നു. ഒരു മികച്ച ഗായിക കൂടിയായ ലക്ഷ്മി നക്ഷത്രയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ആരാധകരുള്ള അവതാരകരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞിരുന്നു. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനില്‍ ശ്രദ്ധേയായത്.

Advertisements

ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കാ റുമുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഇത് വൈറലായി മാറാറുമുണ്ട്. ഒരു ആരാധകന്‍ ലക്ഷ്മി നക്ഷത്രയുടെ മുഖം തന്റെ നെഞ്ചില്‍ പച്ച കുത്തിയിരിക്കുന്നതിന്റെ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു.

Also Read: അമ്മൂന്റെ ഡെലിവറി സമയത്ത് ധാരാളം വേദന സഹിച്ചു, നാല് മക്കളുടെ അമ്മയാണെങ്കിലും ഇപ്പോഴും എന്നെ കാണുന്നത് ചെറിയ കുട്ടിയായിട്ട്, സിന്ധു കൃഷ്ണ പറയുന്നു

ഇത്രയധികം സ്‌നേഹം ചൊരിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട് എന്നാണ് ലക്ഷ്മി നക്ഷത്ര വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ആരാധകനെ ടാഗ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി പങ്കുവെച്ചിരുന്നു.

ലക്ഷ്മി പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അധികവും ലഭിച്ചത് നെഗറ്റീവ് കമന്റുകളാണ്. ആരാധന ആവാം, പക്ഷേ ഇതു കുറച്ച് കൂടി പോയി, കഷ്ടം, സ്വന്തം അമ്മയുടെ ആയിരുന്നെങ്കില്‍ നന്നായേനെ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

ഇപ്പോഴിതാ തന്റെ മുഖം നെഞ്ചില്‍ പച്ച കുത്തിയ ആളെ നേരില്‍ കണ്ടിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഇതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്മി. സ്റ്റാര്‍മാജിക്കിന്റെ പുതിയ എപ്പിസോഡില്‍ അതിഥിയായി ലക്ഷ്മിയുടെ ആരാധകനും എത്തിയിരുന്നു.

തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന കാര്‍ത്തിക് എന്ന ആള്‍ക്കൊപ്പമുള്ള ഫോട്ടോ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ആരാധകനൊപ്പമുള്ള ലക്ഷ്മിയുടെ വീഡിയോയുടെ പ്രമോ ഇതിനോടകം സ്റ്റാര്‍മാജിക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Also Read: അക്കാര്യം മമ്മൂക്ക സമ്മതിക്കില്ല, പക്ഷേ ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറയും; താരരാജാക്കന്മാരെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ഈ വീഡിയേയ്ക്ക് താഴെയും പല രീതിയിലാണ് ആളുകള്‍ പ്രതികരിച്ചത്. ‘കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുത്’ എന്നാണ് ലക്ഷ്മി നക്ഷത്രയെ ഇഷ്ടപ്പെടുന്ന ആരാധകനോട് അസീസ് എന്നയാള്‍ പറഞ്ഞത്.

Advertisement