മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയര്‍ കെട്ടിപടുത്തത്. ചെറുപ്പം മുതല്‍ അവതാരികയാകാനുള്ള താല്‍പര്യം ലക്ഷ്മിക്കുണ്ടായിരുന്നു. സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയല്‍ സെലിബ്രിറ്റികളേക്കാള്‍ ആരാധകര്‍ ലക്ഷ്മിക്കുണ്ട്.
2021ല്‍ ആണ് ലക്ഷ്മി യുട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയകളിലും ലക്ഷ്മി സജീവമാണ്. ഇടയ്ക്കിടെ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ കാണാനും അവരോടൊത്ത് സമയം ചില വഴിക്കാനും ലക്ഷ്മി നക്ഷത്ര ശ്രമിക്കാറുണ്ട്. ലക്ഷ്മിയുടെ മുഖം നെഞ്ചില്‍ പച്ച കുത്തിയ ആരാധകര്‍ വരെയുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആര്‍ട്ടിസ്റ്റായത് കൊണ്ട് തന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കരുതന്നവരോട് താനും ഡിപ്രഷനിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്ന് പറയുകയാണ് ലക്ഷ്മി.
മനസ്സ് ഡൗണായി എന്ന് തോന്നിയാല്‍ പിന്നെ പെട്ടെന്ന് ഇങ്ങോട്ടേക്ക് വരും. ആരെയെങ്കിലും കണ്ട് സംസാരിച്ചാല്‍ പ്രശ്‌നങ്ങളൊക്കെ തീരും. താന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും എന്തെങ്കിലും വിഷമം മനസ്സിന് തോന്നിയാല്‍ അപ്പോള്‍ തന്നെ താന്‍ ഡോക്ടറെ വിളിക്കുമെന്നും തന്നോട് വളരെ സ്‌നേഹത്തോടെയാണ് ഡോക്ടര്‍ സംസാരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
ഒത്തിരി മോട്ടിവേറ്റ് ചെയ്യും. കുട്ടിക്കാലത്ത് താന്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്നു. ഒരു ഉറുമ്പിനെ ചവിട്ടിക്കൊന്നാല്‍ പോലും തനിക്ക് ദൈവ ശിക്ഷ കിട്ടുമെന്ന് വിചാരിച്ച് ടെന്‍ഷനടിച്ചിരുന്നുവെന്നും ഈ അവസ്ഥ മാറാന്‍ അച്ഛനും അമ്മയും തന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
അതേസമയം ലക്ഷ്മിയെ കുറിച്ച് ഡോക്ടര്‍ സിജിയയും സംസാരിച്ചു. ലക്ഷ്മിയുടെ മാതാപിതാക്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ എന്നും കാരണം ലക്ഷ്മിയുടെ അനാവശ്യ ടെന്‍ഷനൊക്കെ മനസ്സിലാക്കി അവര്‍ രണ്ടാളും അത് പരിഹരിച്ചിരുന്നുവെന്നും അങ്ങനെയാണ് ഇന്നത്തെ ലക്ഷ്മി നക്ഷത്രയെ നമുക്ക് കിട്ടിയതെന്നും ഡോക്ടര്‍ പറയുന്നു.