വളരെ രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിന്നു ആയി മാറിയ അവതാരകയാണ് ലക്ഷ്മി. ഇന്ന് മലയാളം മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകമാരില്‍ ഒരാള്‍ കൂടിയാണ് ലക്ഷ്മി നക്ഷത്ര.
ഇതിനോടകം തന്നെ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. സാധരണ കണ്ടുവരുന്ന അവതാരകരില്‍ നിന്ന് വ്യത്യസ്തമായ സംസാര ശൈലിയാണ് ആദ്യം ലക്ഷ്മിയെ പ്രേക്ഷകര്‍ക്കിടയില്‍ ഇത്ര ശ്രദ്ധേയയാക്കിയത്.
റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് ലക്ഷ്മി നക്ഷത്ര . ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരില്‍ ഒരാളായി മാറാന്‍ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനില്‍ ശ്രദ്ധേയായത്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു ക്യു ആന്‍ഡ് എ വീഡിയോയില്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിട്ട ഒരു മോശം അനുഭവം തുറന്നുപറയുകയാണ് താരം. താന്‍ ഈ കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖമായ ഒരു ചാനലില്‍ താനും കിഷോര്‍ സത്യയും ജോലി ചെയ്തിരുന്നുവെന്നും രണ്ടവര്‍ഷത്തോളം ഹോസ്റ്റ് ചെയ്തിരുന്നത് തങ്ങളായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
തങ്ങള്‍ക്കൊപ്പം ഒരാള്‍ കൂടെ ഉണ്ടാവുമെന്ന് ഒരിക്കല്‍ ചാനല്‍ അറിയിച്ചു. അങ്ങനെ പുള്ളിക്കാരി വന്നുവെന്നും വന്‍ ആറ്റിറ്റിയൂഡൊക്കെ ഇട്ടാണ് തങ്ങള്‍ക്കൊപ്പം നിന്നതെന്നും തങ്ങളെ ഒക്കെ വലിയ ഭരണമായിരുന്നുവെന്നും അതോടെ കിഷോറേട്ടന്‍ തനിക്ക് ഷോയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിയെന്നും തനിക്ക് ഇറങ്ങിപ്പോകാന്‍ ധൈര്യമില്ലായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
ആ കുട്ടിക്കൊപ്പം ഒരു ഷോ ചെയ്യില്ലെന്ന് താന്‍ അന്ന് തീരുമാനിച്ചതായിരുന്നു. തന്നെ വീണ്ടും പരിപാടിയിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ പോയില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം വളരെ മോശം അനുഭവമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.