മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞ് നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതില്‍ താല്പര്യമില്ലെന്ന് നടി വ്യക്തമാക്കി.
‘ഡബ്ല്യൂ.സി.സിയില്‍ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം,സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.
ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം.
പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കി.
ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും’ നടി കൂട്ടിച്ചേര്‍ത്തു.