ഗര്‍ഭിണിയായപ്പോള്‍ ആദ്യ ഭര്‍ത്താവ് മകനെ കൊല്ലാന്‍ വരെ ശ്രമിച്ചു, ഇനിയൊരു വിവാഹം വേണ്ടെന്നാണ് മകന്‍ പറയുന്നത് പക്ഷേ 50 വയസ്സാവുമ്പോള്‍ നോക്കണം, തുറന്നുപറഞ്ഞ് ലക്ഷ്മി ജയന്‍

749

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളി മനസ്സില്‍ ഇടം നേടിയ ശ്രദ്ധേയ താരമാണ് ലക്ഷ്മി ജയന്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് ലക്ഷ്മി എത്തിയത്. എന്നാല്‍ ഈ ഷോയ്ക്ക് ശേഷം ലക്ഷ്മിയെ കുറിച്ച് അധികം ആര്‍ക്കും അറിയുമായിരുന്നില്ല.

വിവാഹിതയായ താരം വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നു, ഇപ്പോള്‍ മകനുമൊത്ത് സിംഗിള്‍ മദറായാണ് ജീവിക്കുന്നതെന്നും ബിഗ്ബോസിലെത്തിയതിന് ശേഷമാണ് പ്രേക്ഷകര്‍ അറിയുന്നത്. ഇപ്പോള്‍ മ്യൂസിക് ഷോകളുമായി തിരക്കിലാണ് താരം.

Advertisements

മോഡലിങിലും സജീവമാണ്. പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് ലക്ഷ്മി തന്റെ ജീവിതത്തെ കുറിച്ച് തുറന്നുസംസാരിച്ചത്. കുവൈറ്റില്‍ ഒരു പരിപാടിക്ക് പോയപ്പോഴായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും പെട്രോള്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹമെന്നും ലക്ഷ്മി പറയുന്നു.

Also Read: പിണക്കമൊക്കെ മറന്ന് അമ്മയുമായി ഇണങ്ങി കുഞ്ഞാറ്റ, ഉര്‍വശിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍

പ്രണയമില്ലായിരുന്നു, വിവാഹത്തെ കുറിച്ച് അദ്ദേഹം ചോദിച്ചപ്പോള്‍ താന്‍ ഓകെ പറഞ്ഞുവെന്നും അങ്ങനെ വിവാഹം നടന്നുവെന്നും ലക്ഷ്മി പറയുന്നു. എന്നാല്‍ വിവാഹശേഷം ഒത്തിരി പ്രശ്‌നങ്ങളുണ്ടായി എന്നും അയാള്‍ തന്റെ പാടാനുള്ള കഴിവിനെ വരെ പരിഹസിച്ചുവെന്നും അങ്ങനെ കുറച്ചുകാലം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്നും ലക്ഷ്മി പറയുന്നു.

ഡിവോഴ്‌സ് ആവുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു. മകനെ അബോര്‍ട്ട് ചെയ്യണമെന്നൊക്കെ അയാള്‍ പറഞ്ഞുവെന്നും ഡിവോഴ്‌സിന് ശേഷം താന്‍ ഡിപ്രഷനില്‍ വരെ ആയിപ്പോയെന്നും പക്ഷേ പിന്നീട് എല്ലാറ്റില്‍ നിന്നും മുക്തയായി പോരാടിയെന്നും അയാള്‍ കാരണമായിരിക്കാം ഒരുപക്ഷേ താന്‍ ഇന്നിവിടെ വരെ എത്തി നില്‍ക്കുന്നതെന്നും ലക്ഷ്മി പറയുന്നു.

Also Read: ഓരോ ശ്വാസത്തിലും അമ്മയെ മിസ് ചെയ്യുന്നു, അമ്മയോട് പറയാതെ പോയ ഒരു കാര്യമുണ്ട്, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം തോന്നുന്നു, ശ്രീമയി പറയുന്നു

അയാളുടെ ഓരോ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും തനിക്ക് ഊര്‍ജമായി. ഇനിയൊരു വിവാഹം വേണ്ടന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ ഇപ്പോള്‍ അമ്മ മറ്റൊരു വിവാഹത്തെ കുറിച്ച് തന്നോട് സംസാരിക്കുകയാണ് അതേപ്പറ്റി താനും ചിന്തിക്കുന്നുണ്ടെന്നും പക്ഷേ മകനെയും കൂടി സ്വീകരിക്കുന്ന ഒരാളാണ് വേണ്ടതെന്നും ലക്ഷ്മി പറയുന്നു. പക്ഷേ മകന്‍ തന്നോട് പറഞ്ഞത് മറ്റൊരു വിവാഹം കഴിക്കേണ്ട എന്നാണെന്നും എന്നാല്‍ അമ്പത് വയസ്സുകഴിഞ്ഞാല്‍ രണ്ടാം വിവാഹത്തെ പറ്റി ആലോചിക്കുമെന്നും ല്ക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisement