വയസ് 52 കഴിഞ്ഞു, ഇന്നും അവിവാഹിതയായി ലക്ഷ്മി ഗോപാല സ്വാമി, കാരണം വെളിപ്പെടുത്തി താരം

569

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.

ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രത്തില്‍ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയില്‍ സജീവം ആകുകയിരുന്നു.

Advertisements

കര്‍ണാടകയിലെ ബാംഗ്ലൂരില്‍ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബര്‍ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു.

Also Read: കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം

ഇന്ന് ലോകമറിയുന്ന പ്രശസ്ത നര്‍ത്തകരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. അതേ സമയം 52 ഓളം വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

”ശരിക്കും പറഞ്ഞാല്‍ വിവാഹം വേണ്ട എന്ന് വയ്ക്കാന് മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല. എല്ലാവരും എന്റെ ക്യാണത്തെ കുറിച്ചാണ് ചോദിക്കുന്നത്. ഈ ചോദ്യം കേള്‍ക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.” ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

ഈ ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാല്‍, ആയില്ല. ആ സ്റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല. എനിക്കറിയാവുന്ന ആരും എന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല’ താരം പറയുന്നു.

Also Read: ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, ആ സമയത്ത് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്: വീണ നന്ദകുമാർ പറയുന്നു

എന്റെ വിവാഹക്കാര്യത്തില്‍ തീര്‍ച്ചയായും പാരന്റ്‌സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമ്മര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര് കൂളാണ്. എനിക്ക് എന്താണ് ആഗ്രം അതുപോലെ ചെയ്‌തോട്ടെ എന്ന് പറയും’- ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Advertisement