മോഹൻലാൽ ഇനി ‘എമ്പുരാൻ’; ‘ലൂസിഫർ 2’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

69

ആകാംക്ഷ കരുതിവച്ച് ‘ലൂസിഫർ’ ടീം ഇന്ന് അനൗൺസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് ലൂസിഫറിന്റെ തുടർഭാഗം തന്നെ.

ലൂസിഫർ 2 ന്റെ പേരും കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽവച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു. എംപുരാൻ എന്നാണ് ചിത്രത്തിന്റെ പേര്.

Advertisements

മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിൽ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സീക്വൽ ആണെന്നു കരുതി ലൂസിഫറിൽ കണ്ടതിന്റെ തുടർച്ച മാത്രമല്ല ചിത്രത്തിൽ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുൻകാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു.

ലൂസിഫർ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

ലൂസിഫർ ആലോചിക്കുമ്പോൾ മലയാളത്തിൽ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു.

പക്ഷേ ലൂസിഫർ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്.

കുറച്ചുകൂടി വലിയ കാൻവാസ് വേണ്ട സിനിമയാണ് ലൂസിഫറിന്റെ സീക്വൽ. ഇത് സാധ്യമാവുന്നത് ലൂസിഫർ വലിയ വിജയം നേടിയതുകൊണ്ടാണ്’, പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറിനെക്കുറിച്ച് നേരത്തേ പറഞ്ഞ അഭിപ്രായം ആവർത്തിച്ചു മുരളി ഗോപി. ‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങൾ കണ്ടതെന്നാണ് ഞാൻ നേരത്തേ പറഞ്ഞിരുന്നത്. അത് ഇപ്പോഴും ആവർത്തിക്കുന്നു. കുറച്ചുകൂടി ഉൾപ്പിരിവുകൾ രണ്ടാം ഭാഗത്തിൽ ഉണ്ടാവും’, മുരളി ഗോപി പറഞ്ഞു.

Advertisement