മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്‍, സൂര്യ കമാന്‍ഡോ; കെവി ആനന്ദ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

21

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും
ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനും സൂര്യ കമാന്‍ഡോയുമായാണ് വേഷമിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കെ.വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisements

അതേസമയം, മറ്റൊരു രസകരമായ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മുന്നൂറ്റി മുപ്പത്തിയേഴാമത്തെ ചിത്രമായ ഇത് സൂര്യയുടെ മുപ്പത്തിയേഴാമത്തെ ചിത്രവുമാണ്.

നമ്പര്‍ കൊണ്ടുള്ള ഈ കൗതുകമാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സായിഷയാണ് ഒരുനായിക. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.

Advertisement