കുട്ടി അപ്പുവിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ലാലേട്ടന്‍ ; പ്രണവ് മോഹന്‍ലാല്‍ പങ്കു വച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

136

മലയാളത്തിലെ താരരാജാവിന്റെ മകനായിട്ടും തന്റെ പെരുമാറ്റം കൊണ്ടും ളിതമായ ജീവിതം കൊണ്ടും സിനിമയിൽ എത്തുന്നതിന് മുൻപേ പ്രണവ് ജനശ്രദ്ധ നേടിയിരുന്നു. ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്.

പിന്നീട് 21ാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ കൂടുതൽ പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ പ്രണവിന് സാധിച്ചു.

Advertisements

ALSO READ

ഷഹിൻ സിദ്ദിഖിന്റെ വിവാഹത്തിന് ദിലീപിനേയും കാവ്യയേയും കണ്ടപ്പോൾ മോഹൻലാൽ സംസാരിച്ചില്ലേ ? ദിലീപിന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്ന മമ്മൂട്ടിയെ കണ്ടിരുന്നു : തക്ക മറുപടി കൊടുത്ത് ആരാധകർ നവവധു അമൃതയെ പുകഴ്ത്തിയും ഒരു കൂട്ടർ

ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. കുട്ടിയായ പ്രണവിനെ മോഹൻലാൽ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ എത്തിയത്.

പ്രണവ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഹൃദയം റിലീസിന് പിന്നാലെ ഹിമാലയൻ യാത്രക്ക് പോയ പ്രണവ് അവിടെ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇതെല്ലാം വലിയ സ്വീകാര്യതയാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രണവ്, വിനീത് ഉൾപ്പടെയുള്ളവർ അൻപത് ദിവസം പിന്നിട്ടതിന്റെ പോസ്റ്റർ പങ്കുവച്ചു. ചിത്രം വിജയിപ്പിച്ച ജനങ്ങൾക്ക് ഹൃദയം ടീം നന്ദിയും പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യു.എസ്, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിലും മികച്ച നേട്ടം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു.

ALSO READ

വീട്ടുജോലിയൊക്കെ ചെയ്ത് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് നല്ലൊരു ഭാര്യയായി ജീവിക്കാനാണ് ആഗ്രഹിച്ചത്: ഭാഗ്യലക്ഷ്മി

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Advertisement