പകരെ വെക്കാനില്ലാത്ത കലാകാരന്മാരിൽ ഒരാളാണ് ഉലകനായകൻ കമൽഹാസൻ. സിനിമയിലെ എല്ലാ മേഖലയിലും താരം തന്റേതായ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. സിനിമക്ക് വേണ്ടി എന്ത് വിട്ട് വീഴ്ച്ചക്കും താരം തയ്യാറാവാറുണ്ട്. പക്ഷെ വ്യക്തി ജീവിതത്തിൽ വേണ്ടത്ര ശോഭിക്കുവാൻ താരത്തിന് സാധിച്ചില്ല. അദ്ദഹത്തിന്റെ ജീവിതം മുഴുവൻ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോഴിതാ കമലഹാസനെ കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്ക് വെച്ച വീഡിയോയിൽ കമലഹാസനെ കുറിച്ചും, ശ്രീവിദ്യയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. ശ്രീവിദ്യയെപ്പോലെ ഒരാളെ താൻ കണ്ടിട്ടില്ല എന്നാണ് കുട്ടി പത്മിനി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘ശ്രീവിദ്യയെപ്പോലെ സുന്ദരിയായ ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവളുടെ കണ്ണ് അത്രയും സുന്ദരമാണ്. അവൾ കമൽഹാസനോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്താണ് ശ്രീവിദ്യ കമൽഹാസനിൽ ആകൃഷ്ടയായത്. കമലിനെ ഇഷ്ടപ്പെടാത്ത നടിമാരില്ലെന്ന് തന്നെ പറയാം. പല നടിമാരും കമലിന്റെ ആരാധികമാരായിരുന്നു. അതുപോലെ തന്നെ ശ്രീവിദ്യയും കമലിന്റെ പ്രകടനം കണ്ട് ഭ്രാന്തമായി അദ്ദേഹത്തെ പ്രണയിച്ചു. വർഷങ്ങൾക്ക് മുമ്പ് കമലിനൊപ്പം ഒരു തെലുങ്ക് സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ കമൽ വാണി ഗണപതിയുമായി പ്രണയത്തിലായിരുന്നു.
വാണിക്ക് എയർപോർട്ടിൽ വെച്ച് കമൽ സമ്മാനം വാങ്ങിയിരുന്നു. അതേസമയം ഹിന്ദി നടി രേഖയുടെ പേരിനൊപ്പവും കമൽഹാസന്റെ പേര് പ്രചരിച്ചിരുന്നു. അതുകൊണ്ട് കമലിനോടുള്ള പ്രണയം വേണ്ടെന്ന് വെക്കാൻ ഞാൻ ശ്രീവിദ്യയോട് പറഞ്ഞിരുന്നു. പക്ഷേ ശ്രീവിദ്യ ഞാൻ പറഞ്ഞത് കേട്ടില്ല. ആ കാലയളവിൽ കമൽ ഒരേ സമയം ആറ് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു.
കമൽ വാണി ഗണപതിയെ വിവാഹം കഴിച്ചതിന് ശേഷം ശ്രീവിദ്യ കടുത്ത വിഷമത്തിലായിരുന്നു. വർഷങ്ങളോളം ശ്രീവിദ്യ ആ വിഷമത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ ജീവിച്ചു. ഈ സമയത്താണ് ശ്രീവിദ്യ ജോർജിനെ വിവാഹം ചെയ്തത്. പിന്നീട് ജോർജുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും ശ്രീവിദ്യ അയാളിൽ നിന്ന് വേർപിരിയുകയും ചെയ്തു. അവസാന നാളുകളിൽ ആരെയും കാണാൻ കൂട്ടാക്കാതിരുന്ന ശ്രീവിദ്യയ്ക്ക് കമൽഹാസനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. അതനുസരിച്ച് കമലും ശ്രീവിദ്യയെ കാണാൻ എത്തിയിരുന്നു. പക്ഷെ അതിന് ശേഷം ശ്രീവിദ്യ എന്നന്നേയ്ക്കുമായി ലോകത്തോട് വിടപറഞ്ഞു.