സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുട്ടാ കുട്ടാ കരയല്ലേ കുട്ടാ കരയല്ലെ പിരിയല്ലെ കുട്ടാ: പുതിയ ടിക് ടോക് തട്ടുപൊളിപ്പന്‍ വീഡിയോകള്‍ കാണാം

68

‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ സോഷ്യല്‍ മീഡിയ കുട്ടാ കുട്ടാ വിളികള്‍ കൊണ്ട് നിറയുകയാണ്.

Advertisements

സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറന്നാലുടന്‍ കാണുന്നത് ഈ ഗാനത്തിന് ചുവടു വയ്ക്കുന്നവരെയാണ്.

നില്ല് നില്ല് ചലഞ്ചിന് ശേഷം പുതിയ ചലഞ്ചായി തന്നെ ഓരോരുത്തരും ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു.

നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക്ടോകിലൂടെ വൈറലായ ആര്‍ദ്ര സാജനും ഒരുമിച്ച് ചെയ്ത വിഡിയോയാണ് പലരും ടിക് ടോക് ചലഞ്ചായി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

യഥാര്‍ത്ഥ ഗാനത്തേക്കാള്‍ വൈറലാണ് ഗാനത്തിന്റെ പുതിയ വേര്‍ഷന്‍. വളരെയധികം ആരാധകരാണ് ടിക് ടോകില്‍ ഈ വീഡിയോയ്ക്ക്.

മിമിക്രിയിലൂടെ ആര്‍ദ്രയാണ് ഈ ഗാനത്തിന് അനുയോജ്യമായ സംഗീതമൊരുക്കിയത്. എന്തായാലും പാട്ട് വമ്പന്‍ ഹിറ്റായി മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

Advertisement