കുഞ്ഞു മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ച് ശ്രീകല ശശിധരൻ ; ശ്രദ്ധ നേടി കുടുംബ സമേതമുള്ള മനോഹര ചിത്രങ്ങൾ

157

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശീധരൻ. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയൽ ലോകം ഏറെ ചർച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോൾ.

2012 ൽ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തിൽ നിന്നും ശ്രീകല മാറി നിന്നത്. 2013 ൽ ഒരു ആൺകുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിർത്തി ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വർഷമാണ് ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടർ അടക്കമുള്ളവർക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.

Advertisements

ALSO READ

ഈ രാത്രി പ്രൊഡ്യൂസറോടൊപ്പം കഴിഞ്ഞാൽ ചോദിക്കുന്ന പൈസ തരും എന്നാണ് എന്നെ അവിടെ എത്തിച്ചയാൾ പറഞ്ഞത് ; റൂമിൽ കയറിയ അയാൾ ഡോർ അടച്ചു, ഈ രാത്രി നിങ്ങൾ എനിക്ക് എന്താണ് തരാൻ പോകുന്നത് എന്നായിരുന്നു ചോദ്യം : ഇന്റസ്ട്രിയിൽ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ജസീല പർവീൺ

ഇപ്പോഴിതാ മകളുടെ കൂടുതൽ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സോഷ്യൽ മീഡിയ പേജുകളിലൂടെ കുടുംബസമേതം നിൽക്കുന്നതും മകളുടെ മുഖം വ്യക്തമാക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ശ്രീകല പങ്കുവെച്ചത്. അമ്മയെ പോലെ തന്നെ മകളും അതീവ സുന്ദരിയാണെന്നുള്ള കമന്റുകൾ ഇതിന് താഴെ വരുന്നു. എന്നും ഇതുപോലെ സന്തുഷ്ട കുടുംബമായിരിക്കാൻ സാധിക്കട്ടേ എന്നുള്ള ആശംസകളും നടിയ്ക്ക് ലഭിക്കുന്നുണ്ട്.

മുൻപ് നിറവയറുമായി നിൽക്കുന്ന ശ്രീകലയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് നടി ഗർഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നീട് ഡോക്ടർക്ക് നന്ദി പറഞ്ഞും അല്ലാതെയുമായി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ശ്രീകല പങ്കുവെക്കുമായിരുന്നു.

ഇടയ്ക്ക് ശ്രീകലയുടെ അമ്മയുടെ വേർപാടുണ്ടാക്കിയ വേദന വലിയ രീതിയിൽ നടിയെ ബാധിച്ചിരുന്നു. വിഷാദത്തിലേക്ക് വരെ പോയ അവസ്ഥയിൽ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞു.

ALSO READ

ആളുകൾ എന്നെ കുറിച്ച് അത്തരത്തിൽ പറയുന്നത് കൊണ്ട് വിവാഹം കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല : കങ്കണ റണൗട്ട്

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നിരവധി സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 2007 മുതൽ 2010 വരെയാണ് എന്റെ മാനസപുത്രി എന്ന സീരിയലിൽ നായികയായി അഭിനയിച്ചത്. 2019 ൽ ശബരിമല സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ പാർവതി ദേവിയായിട്ടും ശ്രീകല അഭിനയിച്ചിരുന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിയ്ക്കുകയാണ്.

 

Advertisement