കുഞ്ഞ് ബേബി ബംപ് കാണിച്ച് ഭർത്താവ് ഗൗതം കിച്ലുവിനൊപ്പം ചേർന്ന് നിന്ന് കാജൽ അഗർവാൾ

99

കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും തങ്ങളുടെ ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ന്യൂഇയർ ആഘോഷത്തിനിടെ ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത് ഗൗതം തന്നെയാണ്. ഇപ്പോഴിതാ ഗർഭിണിയായ കാജലിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്.

പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചു കൊണ്ട് ചേർന്ന് നിൽക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം കാജൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിൽ കാജലിന്റെ കുഞ്ഞ് ബേബി ബംപ് വ്യക്തമായി കാണാം. ഇപ്പോൾ കറുത്ത ഗൗൺ ധരിച്ച് ഗൗതമിനോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ന്യൂ ഇയർ ആഘോഷത്തിന് എടുത്ത ചിത്രം തന്നെയാണ് അതും.

Advertisements

ALSO READ

മ്യൂസിക് ഡയറക്ടർ അമ്മയെ ട്യൂൺ പഠിപ്പിക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്തു, അതേ സംഭവിച്ചുള്ളൂ! രസകരമായ പ്രണയകഥ വെളിപ്പെടുത്തി ദീപക് ദേവ്

ഇത്തവണ ഗോവയിൽ വച്ചാണ് കാജലും ഗൗതം കിച്ച്ലുവും ന്യൂയർ ആഘോഷമാക്കിയത്. ഡിസംബർ അവസാനം തന്നെ ഇരുവരും ഗോവയിലേക്ക് പോകുകയായിരുന്നു. ഇതുവരെ മുംബൈയിലേക്ക് മടങ്ങിയിട്ടില്ല. അവധി ആഘോഷത്തിൽ തന്നെയാണ് താരദമ്പതികൾ.

2020 ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങൾ ആഘോഷ വേളകളിൽ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗൺ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാൻ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങൾ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണിൽ ചെറിയ അയവ് സംഭവിച്ചപ്പോൾ തന്നെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഒരിയ്ക്കൽ കാജൽ പറഞ്ഞിട്ടുണ്ട്.

ALSO READ

‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു ; ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓർമ്മകൾ പങ്കു വച്ച് മാത്തുക്കുട്ടി

വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്ന കാജൽ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതാണ്. ദുൽഖറിനൊപ്പമുള്ള ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ ഷൂട്ടിങും പൂർത്തിയായി. ഗർഭിണിയായ ശേഷം ഇന്ത്യൻ ടു അടക്കമുള്ള ഏതാനും സിനിമകൾ കാജൽ വേണ്ടെന്ന് വച്ചിരുന്നു.

Advertisement