നീ എന്റെ എല്ലാമാണ്, എല്ലാം എന്നതിന്റെ അർത്ഥം ഇപ്പോഴാണ് ശരിക്കും മനസിലാക്കിയതെന്ന് സൗഭാഗ്യ! കുഞ്ഞിന്റെ നൂലുക്കെട്ട് ചിത്രങ്ങൾ പങ്കു വച്ച് സൗഭാഗ്യയും അർജ്ജുനും

121

ഡാൻസിലും അഭിനയത്തിലൂടെയുമായി പ്രേക്ഷകർക്ക് സുപരിചിതരാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താര കല്യാണിന്റെ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ സൗഭാഗ്യയുടെ അടുത്ത സുഹൃത്തായിരുന്നു. സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. അർജുനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സൗഭാഗ്യ പറഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയതെന്നായിരുന്നു താര കല്യാൺ പറഞ്ഞത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കിട്ടും ഇവരെത്താറുണ്ട്. മകളായ സുദർശന അർജുന്റെ നൂലുകെട്ട് ചിത്രങ്ങളുമായും ഇവരെത്തിയിരുന്നു.

കാത്തിരിപ്പിനൊടുവിലായി കുഞ്ഞുമാലാഖയെത്തിയ സന്തോഷം പങ്കിട്ട് അർജുനും സൗഭാഗ്യയും എത്തിയിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ പെൺകുഞ്ഞാണ് ജനിച്ചതെന്നായിരുന്നു താരയും പറഞ്ഞത്. മകൾക്ക് ജനിക്കുന്നത് പെൺകുഞ്ഞായിരിക്കുമെന്നും അവളെ മിട്ടു എന്ന് വിളിക്കുമെന്നും താര കല്യാൺ പറഞ്ഞിരുന്നു. മകളുടെ നൂലുകെട്ടായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് സൗഭാഗ്യ.

Advertisements

ALSO READ

എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്, അതെന്റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല: വെളിപ്പെടുത്തലുമായി ശ്രീവിദ്യ

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതും പിന്നീടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ അർജുനും സൗഭാഗ്യയും പങ്കിട്ടിരുന്നു. നിറവയറിലുള്ള സൗഭാഗ്യയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. സിസേറിയൻ അനുഭവത്തെക്കുറിച്ചും സൗഭാഗ്യ തുറന്നുപറഞ്ഞിരുന്നു. മകളുടെ ജീവിതത്തിലെ ആദ്യ ചടങ്ങാണ് നൂലുകെട്ടെന്നും സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പറഞ്ഞിട്ടുണ്ട്.

താര കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മിയും ചടങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു. കുഞ്ഞിന് ഒപ്പം മൂന്ന് പേരും ചേർന്നുള്ള ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഞാൻ വളരുന്നത് കണ്ടയാളാണ് മുത്തശ്ശി. കഴിവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് എന്നെ വളർത്തിയത്. ഈ സന്തോഷത്തിൽ പങ്കുചേരാനായി മുത്തശ്ശിയും എത്തിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സൗഭാഗ്യ കുറിച്ചിരുന്നു.

ALSO READ

അജയ്യനായി മോഹൻലാൽ, ഒന്നാം സ്ഥാനത്ത് ദൃശ്യം 2, രണ്ടാമനായി മിന്നൽ മുരളി: 2021ലെ മികച്ച മലയാള ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റ് പുറത്ത്

സുദർശന അർജുൻ ശേഖർ എന്നാണ് അർജുനും സൗഭാഗ്യയും മകൾക്ക് പേരിട്ടത്. നീ എന്റെ എല്ലാമാണ്. എല്ലാം എന്നതിന്റെ അർത്ഥം ഇപ്പോഴാണ് ശരിക്കും മനസിലാക്കിയതെന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട്. മകളുടെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും സൗഭാഗ്യയും അർജുനും പറഞ്ഞിരുന്നു.

സാജൻ സൂര്യയും കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു. സാജനൊപ്പമുള്ള ചിത്രം അർജുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മഞ്ഞ ഷർട്ടും മുണ്ടുമായിരുന്നു അർജുന്റെ വേഷം. ഹാൻഡ് പ്രിന്റഡ് സെറ്റും മുണ്ടുമണിഞ്ഞ് മുല്ലപ്പൂവും വെച്ചിരുന്നു സൗഭാഗ്യ. അർജുനും ഇൻസ്റ്റഗ്രാമിലൂടെയായി ചിത്രങ്ങൾ പങ്കിട്ടിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്.

Advertisement