എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് വല്ലാതെ അത്ഭുതപ്പെടുത്തുന്നു, ഐലവ് യു, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ, വൈറലായി പോസ്റ്റ്

71

താര പുത്രന്മാരും താരപുത്രികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇവരുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് നടി ഉര്‍വശിയുടെ നടന്‍ മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റയെ കുറിച്ചാണ്.

Advertisements

പ്രേക്ഷകരുടെ മുന്നില്‍ നിന്ന് തന്നെയായിരുന്നു കുഞ്ഞാറ്റയുടെ വളര്‍ച്ച. തേജലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് 23 വയസ്സ് ആയി എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്.

Also Read:വാപ്പയ്ക്ക് എന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു, കഴിവുള്ള ഒത്തിരി പേരെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് അദ്ദേഹം, ഫഹദ് ഫാസില്‍ പറയുന്നു

കുഞ്ഞാറ്റയെ സ്വന്തം മകളെ പോലെയാണ് മനോജ് കെ ജയന്റെ രണ്ടാം ഭാര്യ നോക്കി വളര്‍ത്തിയത്. അതുകൊണ്ടുതന്നെ സ്വന്തം അമ്മയെ പോലെ തന്നെയാണ് കുഞ്ഞാറ്റക്ക് ആശ. തനിക്ക് രണ്ട് അമ്മമാരാണുള്ളതെന്നാണ് കുഞ്ഞാറ്റ പറയാറുള്ളത്.

ഇപ്പോഴിതാ അശയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് കുഞ്ഞാറ്റ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഹാപ്പി ബര്‍ത്ത് ഡെ അമ്മ അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കുഞ്ഞാറ്റ പോസ്റ്റില്‍ കുറിച്ചത്.

Also Read:മ്മളെക്കാളേറെ നമ്മെ സ്‌നേഹിക്കുന്ന ജീവികളാണ് നായകള്‍; തന്റെ നായക്കുട്ടിക്കൊപ്പം ആലീസ് ക്രിസ്റ്റി

എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും ഐലവ് യു ഉമ്മ എന്നും കുഞ്ഞാറ്റ കുറിച്ചു. ആശയ്‌ക്കൊപ്പമുള്ള ഒരു റീല്‍ വീഡിയോയും കുഞ്ഞാറ്റ പങ്കുവെച്ചിട്ടുണ്ട്.

Advertisement