പഠിത്തം കഴിഞ്ഞ് ആഗ്രഹിച്ചതുപോലെ ജോലി ചെയ്തു, മനസ്സില്‍ ഇപ്പോള്‍ സിനിമാമോഹം മാത്രംം, തുറന്നുപറഞ്ഞ്് കുഞ്ഞാറ്റ

67

ചെറിയ ഇടവേളക്ക് ശേഷം അഭിനയലോകത്തേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി ഉര്‍വശി.ഒപ്പം സോഷ്യല്‍മീഡിയയിലും സജീവമാവുകയാണ് താരം. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെല്ലാം ഉര്‍വശി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

Advertisements

കൊച്ചിയില്‍ നടന്ന രാജ്യാന്തര വനിത ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാന്‍ ഉര്‍വശി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഉര്‍വശിക്കൊപ്പം മകള്‍ കുഞ്ഞാറ്റയുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Also Read:ഈ നാല് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം വളരെ ഹാപ്പിയായിരിക്കും, അച്ഛന്‍ ജീവിതത്തില്‍ തന്ന ഉപദേശം ആരാധകരുമായി പങ്കുവെച്ച് കീര്‍ത്തി

പരിപാടി കഴിഞ്ഞ് പോകാന്‍ നേരം ഉര്‍വശി മകളെ കെട്ടിപ്പിടിക്കുന്നതും ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളില്‍ എല്‍പ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മനോജ് കെ ജയന്റെ വീട്ടിലേക്കായിരുന്നു കുഞ്ഞാറ്റ പോകുന്നത്. ഉര്‍വശി ചെന്നൈയിലേക്കുമാണ് പോയത്.

താന്‍ ഇവിടെ തന്നെയുണ്ട് ധൈര്യമായി പൊയ്‌ക്കോളൂ എന്ന് മകളെ തന്റെ കൈകളില്‍ ഏല്‍പ്പിച്ചതിന് പിന്നാലെ കുക്കു ഉര്‍വശിയോട് പറഞ്ഞു. അതിന് ശേഷം കുഞ്ഞാറ്റ മാധ്യമങ്ങളോട് സംസാരിച്ചു. താന്‍ അധികം വൈകാതെ തന്നെ സിനിമയിലേക്ക് ഉണ്ടാവുമെന്ന് കുഞ്ഞാറ്റ പറഞ്ഞു.

Also Read:ഈ നാല് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം വളരെ ഹാപ്പിയായിരിക്കും, അച്ഛന്‍ ജീവിതത്തില്‍ തന്ന ഉപദേശം ആരാധകരുമായി പങ്കുവെച്ച് കീര്‍ത്തി

കൊച്ചിയിലാണ് താനിപ്പോള്‍ താമസം. മനസ്സില്‍ നിറയെ സിനിമാമോഹങ്ങളാണെന്നും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണിപ്പോഴെന്നും പഠിത്തം കഴിഞ്ഞ് കുറച്ച് നാള്‍ ആഗ്രഹിച്ചതുപോലെ ജോലി ചെയ്തുവെന്നും ഇനി സിനിമയാണെന്നും കുഞ്ഞാറ്റ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement