കുഞ്ഞുന്നാളിലെ കുഞ്ഞുടുപ്പുകള്‍ വരെ അച്ഛനിപ്പോഴും സൂക്ഷിക്കുന്നു, ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് എന്റെ ഭാഗ്യം, മനോജ് കെ ജയനെ കുറിച്ച് മകള്‍ കുഞ്ഞാറ്റ പറയുന്നു

766

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. നടി ഊര്‍വശിയെയാണ് മനോജ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഏറെ ചര്‍ച്ചയും വിവാദവുമായി വേര്‍പിരിയലായിരുന്നു മനോജിന്റെയും ഊര്‍വശിയുടേയും.

Also Read: അവര്‍ പഠിച്ച് പറന്നുയരട്ടെ, പെണ്മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണെന്ന് ഷാജുവും ചാന്ദ്‌നിയും, ശ്രദ്ധനേടി വാക്കുകള്‍

മകള്‍ കുഞ്ഞാറ്റയ്ക്ക് വേണ്ടി വലിയ നിമയപോരാട്ടം തന്നെ ഊര്‍വശിയും മനോജ് കെ ജയനും നടത്തിയിരുന്നു. ഒടുവില്‍ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനോടോപ്പം നിന്നതോടെ മകളെ കോടതി മനോജിന് ഒപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

ഇപ്പോഴിതാ കുഞ്ഞാറ്റ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അച്ഛനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും അച്ഛനെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും തന്നെ കുളിപ്പിക്കുന്നതും പല്ലുതേപ്പിക്കുന്നതുമെല്ലാം അച്ഛനാണെന്നും കുഞ്ഞാറ്റ പറയുന്നു.

Also Read: ആദ്യമായി നിര്‍മ്മിച്ച ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു, അച്ഛനായിരുന്നില്ലേ നായകന്‍, കൂടുതല്‍ ഒന്നും പറയേണ്ടെന്ന് ധ്യാന്‍ ശ്രീനിവാസനും

ഊണ് കഴിക്കുമ്പോള്‍ താന്‍ അച്ഛന്റെ മടിയില്‍ തലവെച്ച് കിടന്നുറങ്ങുന്നത് പതിവാണെന്നും വണ്ടി ഓടിക്കുമ്പോള്‍ പോലും ഒരു കൈകൊണ്ട് അച്ഛന്‍ തന്നെ തലോടാറുണ്ടെന്നും അച്ഛനെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും വീഡിയോയില്‍ കുഞ്ഞാറ്റ പറയുന്നു.

ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് തന്റെ ഭാഗ്യമാണ്. തന്റെ കുഞ്ഞുന്നാളുമുതലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം അച്ഛന്‍ എടുത്തുവെച്ചത് കാണുമ്പോള്‍ മനസ്സുനിറയാറുണ്ടെന്നും അച്ഛന്‍ യുഎസിലും യുകെയിലുമൊക്കെ പോകുമ്പോള്‍ താന്‍ കരയാറുണ്ടെന്നും കുഞ്ഞാറ്റ പറയുന്നു.

Advertisement