ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബി കടലിന്റെ സിംഹം ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. നൂറ് ദിവസത്തെ ഒരു ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്.
നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മലയാളത്തിലെ ഈ എക്കാലത്തെയും വലിയ പ്രോജെക്ടില്‍ വമ്ബന്‍ താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ മറ്റു ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ കൂടി പുറത്തു വന്നിരിക്കുകയാണ്.
മരയ്ക്കാറുടെ വേഷം കെട്ടിയ മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. 2020 ഇല് മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദര്‍ശനത്തിനു എത്തും.
ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കില്‍ എത്തുന്ന ചിത്രം എന്ന ടാഗ് ലൈനോടെ ആണ് കുഞ്ഞാലി മരയ്ക്കാര്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസ്, മൂണ്‍ ഷോട്ട് എന്റര്‍ടൈന്‍മെന്റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞാലി മരയ്ക്കാറിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് ആണ്.
ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവിന്റെ രംഗങ്ങള്‍. കുഞ്ഞാലി ഒന്നാമനായി മലയാളത്തിന്റെ പ്രിയ നടന് മധുവാണ് എത്തുന്നത്. മറ്റൊരു പ്രധാനവേഷത്തില്‍ തമിഴ്നടന്‍ പ്രഭുവും എത്തും. പ്രിയദര്‍ശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ സിനിമ കൂടിയാണിത്.