കൊച്ചി: നടൻ ദിലീപിനെതിരേ കുഞ്ചാക്കോ ബോബൻ. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ മാത്രമല്ല ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചത്.
നടിയും ദിലീപിന്‍റെ മുൻഭാര്യയുമായ മഞ്ജു വാര്യരുടെ അവസരങ്ങളാണ് നടൻ ഇടപ്പെട്ട് ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
മഞ്ജു വാര്യർ നായികയായെത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ സഹകരിക്കരുതെന്ന രീതിയിൽ ദിലീപ് വിളിച്ചു സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും തന്നെ മാറ്റി ദിലീപിനെ നിയമിച്ചതു അപ്രതീക്ഷിതികമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ. നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിയിലാണ് കുഞ്ചാക്കോയുടെ വെളിപ്പെടുത്തലുകൾ.
നേരത്തെ നടൻമാരായ സിദ്ദീഖ്, ഇടവേള ബാബു എന്നിവരും ദിലീപിന് തിരിച്ചടിയാകുന്ന തരത്തിലുള്ള മൊഴി നൽകിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സിദ്ദീഖും ഇടവേള ബാബുവും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നത്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് താരങ്ങള്‍ നല്‍കിയ മൊഴിയും പുറത്തായിരുന്നു. കാവ്യ മാധവനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വഴക്കുണ്ടായെന്നും ആ വഴക്കിൽ കാവ്യയ്ക്ക് വേണ്ടി ദിലീപ് സംസാരിച്ചുവെന്നുമാണ് ഇടവേള ബാബു മൊഴി നൽകിയത്.