പേളി മാണിയെ പൊളിച്ചടുക്കി കുഞ്ചാക്കോ ബോബനും സംവൃതയും, വീഡിയോ വൈറല്‍

34

അവതരണത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടനവധി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന മഴവില്‍ മനോരമവമിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ്. വ്യത്യസ്തമായ റിയാലിറ്റി ഷോയുമായി എത്തുകയാണ് ലാല്‍ ജോസ്. സംവൃതയും കുഞ്ചാക്കോ ബോബനും അദ്ദേഹത്തിനെ അനുഗമിക്കുന്നുണ്ട്. മെയ് 28 മുതലാണ് പരിപാടി ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി 9 മണിക്കാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ ഈ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. ലാല്‍ ജോസിന്റെ പുതിയ നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടിയാണ് താരമെത്തുന്നത്. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ താരം അടുത്ത് തന്നെ സിനിമയില്‍ സജീവമാവുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. മുന്‍പ് നല്‍കിയ അതേ പിന്തുണ തിരിച്ചുവരവിലും നല്‍കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

Advertisements

നായികാനായകന്‍ പരിപാടിയുടെ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ കഴിഞ്ഞതിന് ശേഷം അതേ സമയത്ത് പ്രക്ഷേപണം ചെയ്യുന്ന പരിപാടി ഏതായിരിക്കുമെന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അതിനിടയിലാണ്. സംവൃതയും കുഞ്ചാക്കോ ബോബനും സന്തോഷ വാര്‍ത്തയുമായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറലായിട്ടുണ്ട്.

വ്യത്യസ്തമായ അവതരണ ശൈലിയുമായി ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുന്ന പേളി മാണിയാണ് പരിപാടിയുടെ അവതാരക. അവതരണത്തില്‍ മാത്രമല്ല അഭിനയത്തിലും തനിക്ക് കഴിവുണ്ടെന്ന് പേളി ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ നിരവധി പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അവതാരക കൂടിയാണ് പേളി മാണി. പുതിയ പ്രമോ പുറത്തുവന്നതോടെയാണ് അവതാരകയായി എത്തുന്നത് പേളിയായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്.

അനിയത്തിപ്രാവിലൂടെ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെലഇയുന്നത് ചോക്ലേറ്റ് ഹീറോ ഇമേജാണ്. റൊമാന്റിക് താരപരിവേഷത്തെക്കുറിച്ചും മറ്റും പറഞ്ഞാണ് പേളി ചാക്കോച്ചനെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. അതിനിടയില്‍ താരം നല്‍കിയ കൗണ്ടറാണ് ഏറെ രസകരമായത്. കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി അടുത്തിടെയും ചാക്കോച്ചന്‍ പ്രേക്ഷകരെ വിസ്യമിപ്പിച്ചിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് പുലര്‍ത്തിയാണ് താരം മുന്നേറുന്നത്.

തന്നെക്കുറിച്ചുള്ള വിശേഷണങ്ങളെല്ലാം കേട്ടതിന് ശേഷമാണ് ചാക്കോച്ചന്‍ പേളിയോട് എങ്ങനെ ഇങ്ങനെ കള്ളത്തരം പറയാന്‍ പറ്റുന്നുവെന്ന് ചോദിച്ചത്. ഇതിന് പേളി നല്‍കിയ മറുപടിയെന്താണെന്നറിയണമെങ്കില്‍ പരിപാടിയുടെ മുഴുനീള എപ്പിസോഡിനായി കാത്തിരിക്കണം. പേളിക്കൊപ്പം കട്ടയ്ക്ക് നിന്നാണ് ചാക്കോച്ചനും എത്തുന്നതെന്നാണ് രസകരമായ കാര്യം. ഇവരുടെ ഡയലോഗെല്ലാം കേട്ട് നിറപുഞ്ചിരിയോടെ ഇരിക്കുകയാണ് സംവൃത സുനില്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലെ തങ്കിയിലൂടെയാണ് സംവൃത തുടക്കം കുറിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ഗാനങ്ങള്‍ പോപ്പുലറായിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. നാടന്‍ പെണ്‍കുട്ടിയായി തുടക്കം കുറിച്ച താരം മോഡേണ്‍ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് താരം മിനിസ്‌ക്രീനിലൂടെ തിരിച്ചുവരികയാണ്. അത് തന്നെയാണ് ഈ പരിപാടിയുടെ പ്രധാന സവിശേഷതകളിലൊന്ന്.

Advertisement