ആ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു, ശാലിനിക്കൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് കുഞ്ചാക്കോബോബന്‍, ആകാംഷയോടെ ആരാധകര്‍

326

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

നടി ശാലിനിയും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. ഒത്തിരി നല്ല സിനിമകളാണ് ശാലിനി ആരാധകര്‍ക്കായി സമ്മാനിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഇരു കൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്.

Also Read: അവര്‍ക്ക് സിനിമകളില്‍ രണ്ട് നായികമാര്‍ വേണം, ഗ്ലാമറസ് ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്, മറ്റൊരു കാര്യത്തിനാണ് ഞങ്ങളെ ഉപയോഗിക്കുന്നത്, തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമല പോള്‍

ഏറ്റവും കൂടുതല്‍ ആരാധകര്‍ നെഞ്ചിലേറ്റിയ ജോഡി എന്നു പറയുന്നത് തന്നെ കുഞ്ചാക്കോ ബോന്‍-ശാലിനി ആയിരുന്നു. അനിയത്തി പ്രാവിലൂടെ തുടങ്ങി ഒരുപാട് ചിത്രങ്ങളിലാണ് താരങ്ങള്‍ ഒരുമിച്ചെത്തിയത്. ഈ കോംബോ ഇഷ്ടപ്പെടാത്ത മലയാളികളും ഉണ്ടായിരുന്നില്ല.

സിനിമയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹിച്ചവര്‍ നിരവധിയാണ്. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ശാലിനി. എന്നെങ്കിലും ഒരു അഭിമുഖത്തിലെങ്കിലും കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

Also Read: ആ വാര്‍ത്തകളെല്ലാം തെറ്റാണ്, തുറന്നടിച്ച് ഷംന ഖാസിം

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ശാലിനിയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ശാലിനിക്കൊപ്പം എന്നെങ്കിലും ഒരിക്കല്‍ കൂടി ഒന്നിക്കുമൊ എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നിച്ച് വീണ്ടും ഒു സിനിമ ചെയ്യുക എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ചാക്കോച്ചന്‍ മറുപടി നല്‍കി.

കൂടാതെ അത് താന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ലെന്നും ശാലിനി കൂടി തീരുമാനിക്കണമെന്നും ചാക്കോച്ചന്‍ പറഞ്ഞു. ശാലിനിയുമായി വളരെ അടുത്ത സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Advertisement