നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന്റെ വാർത്തകളും അതിനു ശേഷമുള്ള പല നടിമാരുടേയും വെളിപ്പെടുത്തലുകളുമായി ബോളിവുഡ് ആകെ ചൂട് പിടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ നമ്പർ വൺ പണക്കാരിൽ ഒരാളാണ് കുന്ദ്ര. പക്ഷേ എല്ലാം തകർന്നത് ഒറ്റ നിമിഷം കൊണ്ടാണ്.
പണക്കാരനായി വളർന്ന രാജ് കുന്ദ്രയുടെ യാത്ര നാണം കെടുത്തും വിധം തന്നെയായിരുന്നു എന്ന് പറായാം. അശ്ലീല വീഡിയോ നിർമിച്ച് വിറ്റ് കാശ് ഉണ്ടാക്കുക മാത്രമല്ല, പല ഏജന്റുകളെ നിർത്തി അതിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും ചെയ്തു. അന്താരാഷ്ട്ര തലത്തിലായിരുന്നു കുന്ദ്രയുടെ കളികൾ.
Also read
പ്രണയജോഡികളായ ഷാരുഖ് ഖാനും കാജോളും ഒന്നിക്കുന്നു
ഇതുവരെയുള്ള അന്വേഷണത്തിൽ ഉദ്യോഗസ്ഥർ സംതൃപ്തരമാണ്. പല തെളിവുകളും കുന്ദ്ര ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിശോധനകളിലൂടെയും സാങ്കേതിക വിദ്യയുടെ സഹായത്തിലൂടെയും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ കണ്ടെത്തി. കേസ് ഇതുവരെ എവിടെ എത്തി എന്ന് പരിശോധിക്കാം.
അശ്ലീല വീഡിയോ നിർമ്മിച്ച് മൊബൈൽ ആപ്പുകളിലൂടെ വിൽപന നടത്തി പണം സമ്പാദിച്ച കേസിൽ ജൂലൈ 19 ന് ആണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കുന്ദ്രയുടെ പോൺ ബിസിനസ് അന്താരാഷ്ട്ര തലത്തിൽ വളർന്ന ഒരു റാക്കറ്റ് ആണെന്ന് മുംബൈ പൊലീസ് പറയുന്നു. ഹോട്ട്ഷൂട്ട് എന്ന മൊബൈൽ ആപ്പ് അളിയൻ പ്രദീപ് ഭക്ഷിയുടെ യു കെ ബേസ്ഡ് കമ്പനിയ്ക്ക് വിറ്റിരുന്നു. എന്നാൽ പിന്നീട് കുന്ദ്ര തന്റെ വിവാൻ ഇന്റസ്ട്രി എന്ന കമ്പനിയിലൂടെ യു എസ്സിൽ ഇത് വളർത്തി കൊണ്ടുവരികയായിരുന്നു
ഔദ്യോഗികമായി പറയുമ്പോൾ ശിൽപ ഷെട്ടിയ്ക്ക് കേസിൽ പങ്കുണ്ട്. പോൺ ബിസിനസ്സ് നടന്ന വിവാൻ ഇന്റസ്ട്രിയുടെ ഡയരക്ടർമാരിൽ ഒരാളായിരുന്നു ശിൽപ ഷെട്ടി. എന്നാൽ കുന്ദ്രയുടെ ഈ ബിസിനസ്സിൽ ശിൽപയ്ക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്നു എന്നതിന് പൊലീസിന് തെളിവകൾ ഒന്നും കിട്ടിയിട്ടില്ല. അതേ സമയം ശിൽപയ്ക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.
അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം, ഹോട്ട്ഷൂട്ട് അടക്കമുള്ള മൊബൈയിൽ അപ്ലിക്കേഷനിലൂടെ വിൽക്കുന്ന ഒരു അശ്ലീല വീഡിയോയിക്ക് കുന്ദ്ര വാങ്ങിയ തുക അഞ്ച് ലക്ഷം രൂപയാണ്. പല അക്കൗണ്ടുകളിലായി കുദ്രയുടെ 7.5 കോടിയാണ് പൊലീസ് കണ്ടെടുത്തത്.
Also read
പ്രതീഷിക്കാതെ അന്ന് ഡിക്യുവിന്റെ പൈസ അക്കൗണ്ടിലെത്തി : ദുൽഖറിനെ കുറിച്ച് നിർമൽ പാലാഴിയുടെ പോസ്റ്റ്
ചില ഇലട്രോണിക് തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഭാവിയിൽ ലൈംഗിക ബന്ധത്തിന്റെ ലൈവ് വീഡിയോ എടുത്ത് വിൽക്കാനുള്ള പദ്ധതിയും കുന്ദ്രയ്ക്ക് ഉണ്ടായിരുന്നുവത്രെ. ബോളിവുഡിനെക്കാൾ വലിയ രീതിയിൽ തന്റെ പോൺ സിനിമാ ലോകത്തെ വളർത്താനായിരുന്നു കുന്ദ്രയുടെ പരിപാടി.
വിവിധ പ്രൊഡക്ഷൻ ഹൗസിന്റെ കീഴിൽ കുന്ദ്ര നിർമിച്ച 70 വീഡിയോകൾ ഇയാളുടെ മുൻ പി എ ഉമേഷ് കമ്മത്തിന്റെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. അതേ സമയം പണം കൊടുത്ത് കേസും അറസ്റ്റും ഒഴിവാക്കാൻ കുന്ദ്ര ശ്രമിച്ചിരുന്നു. 25 ലക്ഷം രൂപയാണ് തന്നെ അറസ്റ്റ് ചെയ്യാതിരുന്നാൽ നൽകാം എന്ന് കുന്ദ്ര ക്രൈബാഞ്ചിന് വാഗ്ദാനം ചെയ്തത്.