33 ദിവസമാണ് കോളേജ് അടപ്പിച്ചത്, അഡ്മിഷന്‍ പോലും തന്നില്ല, കോളേജ് ജീവിതത്തിലെ ആദ്യ വില്ലനിസം പറഞ്ഞ് കുണ്ടറ ജോണി, ശ്രദ്ധനേടി പഴയ വാക്കുകള്‍

254

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു മുഖമാണ് വിട വാങ്ങിയ നടന്‍ കുണ്ടറ ജോണിയുടേത്. അടുത്തിടെയാണ്‌ താരം സിനിമാ ലോകത്തേയും കുടുംബത്തേയും വിട്ടുപിരിഞ്ഞത്.

Advertisements

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. താര്തതിന്റെ വിയോഗത്തില്‍ പ്രമുഖരായ നിരവധി പേരാണ് അത്യാഞ്ജലി അര്‍പ്പിച്ചെത്തിയത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജോണി സ്വപ്നം കണ്ടിരുന്നത് ഒരു സൂപ്പര്‍ സ്റ്റാറാവുക എന്നതായിരുന്നു.

Also Read: തേര്‍ഡ് ക്ലാസ് അടിപടമാണ് കിരീടം എന്ന് പറഞ്ഞു, ഞാന്‍ ഗുരുതുല്യനായി കാണുന്ന സംവിധായകനായിരുന്നു അങ്ങനെ പറഞ്ഞത്, തുറന്നുപറഞ്ഞ് സിബി മലയില്‍

എന്നാല്‍ സിനിമയില്‍ അരങ്ങേറിയ കാലം മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനായിരുന്നു താരത്തിന്റെ നിയോഗം. ഇപ്പോഴിതാ ജോണിയുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ കോളേജ് കാലത്തെ കുറിച്ചായിരുന്നു ജോണി സംസാരിച്ചത്.

കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലായിരുന്നു താന്‍ പ്രീഡിഗ്രി പഠിച്ചത്. തന്റെ ഭാര്യയും അവിടെയായിരുന്നു പഠിച്ചതെന്നും സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ താന്‍ നാടകത്തില്‍ അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ പ്രൊഫഷണലായി ഒന്നും അഭിനയിച്ചിട്ടില്ലെന്നും ജോണി പറഞ്ഞു.

Also Read:വെല്ലുവിളി നിറഞ്ഞ ജീവിതം, തുണയായി എത്തിയത് ചിപ്പിയും രഞ്ജിത്തും, അന്ന് ചേര്‍ത്തുപിടിച്ചില്ലായിരുന്നുവെങ്കില്‍ ആദിത്യനെന്ന കലാകാരനെ ലോകം കാണില്ലായിരുന്നു

പരിപാടികള്‍ക്കൊക്കെ ബാക്കിലിരുന്ന് താന്‍ കൂട്ടുകാര്‌ക്കൊപ്പം കൂവാറുണ്ട്. എന്നാല്‍ അവരെയൊന്നും പ്രിന്‍സിപ്പാള്‍ കാണില്ലായിരുന്നുവെന്നും തന്റെ പൊക്കം വലിയ പ്രശ്‌നമായതിനാല്‍ തന്നെ പെട്ടെന്ന് കാണാറുണ്ടെന്നും കോളേജില്‍ നി്ന്നും പഠിച്ചിറങ്ങുമ്പോള്‍ തനിക്ക് ഒമ്പത് സ്റ്റാറുകള്‍ കിട്ടിയിരുന്നുവെന്നും ഓരോ കുറ്റത്തിന് പിടിക്കുമ്പോഴും ഓരോ സ്റ്റാര്‍ കിട്ടുന്നതെന്നും ജോണി പറഞ്ഞു.

ഡിഗ്രി പഠിച്ചത് എസ്എന്‍ കോളേജിലാണ്. ട്രെയിനിലായിരുന്നു കോളേജിലേക്ക് പോയിരുന്നതെന്നും അവിടേക്ക് പോകാന്‍ വേണ്ടി ഫാത്തിമാകേളേജിന്റെ മുന്നില്‍ ട്രെയിന്‍ പിടിച്ച് നിര്‍ത്താറുണ്ടായിരുന്നുവെന്നും പഴം പൊരി കഴിക്കാന്‍ വേണ്ടി ഫാത്തിമാകോളേജിന്റെ മതില്‍ ചാടിക്കടന്ന് പോകാറുണ്ടായിരുന്നുവെന്നും ജോണി പറയുന്നു.

ഒരിക്കല്‍ അങ്ങനെ പോയപ്പോള്‍ ഫാത്തിമാകോളേജിലെ പിള്ളേരുമായി അടിയുണ്ടായി. അവര്‍ തങ്ങളുടെ കോളേജിലെ പ്രതിമ തകര്‍ത്തു. ഇതിന്റെ ദേഷ്യത്തില്‍ തങ്ങള്‍ ഫാത്തിമയിലെ ആരാധനാമഠം തകര്‍ത്തുവെന്നും ഇതിന്റെ പേരില്‍ 33 ദിവസമാണ് കോളേജ് അടച്ചിട്ടതെന്നും അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യ വില്ലനിസം എന്നും ജോണി പറയുന്നു.

Advertisement