അവന്‍ പുലിയാണ്; മകന്‍ ഭാര്യയുടെ മൂക്ക് ഇടിച്ച് ഷേപ്പൊക്കെ മാറ്റിയെന്ന് കുഞ്ചാക്കോ ബോബന്‍

213

അന്നും ഇന്നും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. താരം തുടക്കത്തില്‍ അത്തരം കഥാപാത്രങ്ങള്‍ ആയിരുന്നു ചെയ്തത്. പിന്നീട് തന്റെ സിനിമയിലെ റോളൊന്ന് മാറ്റിപിടിക്കുകയായിരുന്നു ചാക്കോച്ചന്‍. ശേഷം വില്ലന്‍ വേഷം വരെ ചെയ്ത് നടന്‍. ഇന്ന് തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

സിനിമയ്ക്ക് പുറമെ തന്റെ കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങള്‍ ആയാലും വീട്ടിലെ വിശേഷങ്ങള്‍ ആയാലും വളരെ രസകരമായി ആരാധകരുമായി പങ്കുവയ്ക്കുന്ന താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. അതുപോലെ മകന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന്റെ കയ്യില്‍ നിന്നും ഭാര്യ പ്രിയക്ക് കിട്ടിയ ഇടിയെ കുറിച്ചാണ് നടന്‍ പറയുന്നത്.
Also Readആദ്യ പ്രണയം നേടാന്‍ 10 വര്‍ഷം കാത്തിരുന്നു, ഒടുവില്‍ ഡിവോഴ്‌സ് വാര്‍ത്ത; റോജയുടെ ജീവിതകഥ

എനിക്ക് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും അവന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടന്‍ ആ സംഭവത്തെ കുറിച്ച് പറഞ്ഞത്. ഈ അടുത്ത് കോട്ടക്കലില്‍ ഷൂട്ടിന് പോയ സമയത്ത് രാത്രി പ്രിയ വിളിച്ച് മകന്റെ വികൃതിയെ കുറിച്ച് പറഞ്ഞു, അപ്പോഴാണ് തന്റെ ചുണ്ടിന് ഇസു ഇടിച്ചിട്ട് ഷേപ്പൊക്കെ മാറ്റിയതിനെ കുറിച്ച് പറഞ്ഞത്. ഫോട്ടോയും അയച്ചുതന്നു. ഒറ്റയൊരുത്തനായി പോയി, അല്ലെങ്കില്‍ ഞാന്‍ ചവിട്ടിക്കൂട്ടി പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെ എന്നാണ് അവള്‍ ദേശ്യം പിടിച്ച് പറഞ്ഞത്.

ഇത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമാണെങ്കിലും ഞാന്‍ അഭിനയിച്ച് നിന്നു. പിന്നീട് ആ സാരമില്ല, പോട്ടെ എന്നൊക്കെ പറഞ്ഞ് പ്രിയയെ ആശ്വസിപ്പിച്ചുവെന്നും ചാക്കോച്ചന്‍ പറഞ്ഞു. തന്റെ പുതിയ സിനിമ വിശേഷം പങ്കുവെക്കുന്നതിനിടെയായിരുന്നു മകന്റെ വികൃതിയെ കുറിച്ചും താരം പറഞ്ഞത്.

Advertisement