മലയാള സിനിമയിലെ ചോക്ലേറ്റ് ബോയിയാണ് കുഞ്ചാക്കോ ബോബൻ. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരാൻ താരത്തിന് കഴിഞ്ഞു. ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് കൈ നിറയെചിത്രങ്ങളാണ് ഇപ്പോഴുളളത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ന്നാ താൻ കേസ് കൊട് എന്നുള്ളത്. ചിത്രത്തിൽ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇതുവരെ കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു വിശുദ്ധൻ എന്ന സിനിമ. മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. എന്നാൽ ചിത്രം പിന്നീട് കൾട്ട് സ്റ്റാറ്റസ് നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ. ബിഹൈൻ വുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിശുദ്ധൻ എന്ന സിനിമയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു പാട്ടാണ് ഒരു മെഴുതിരിയുടെ എന്നത്. വളരെ ധീരമായൊരു ശ്രമമായിരുന്നു ആ സിനിമ തന്നെ. ആ പാട്ടിലുള്ളത് പോലെ അത്രേം ഇന്റിമേറ്റൊയൊരു രംഗം ഞാൻ അതിന് മുമ്പ് ചെയ്തിട്ടില്ലയിരുന്നു. ആ രംഗം ചിത്രീകരിക്കുമ്പോൾ ഞാൻ മിയയുടെ ദേഹത്തേക്ക് എന്റെ മുഴുവൻ ബോഡി വെയിറ്റും കൊടുത്ത് വീഴാതിരിക്കാൻ എന്നെ താങ്ങി പിടിച്ച് അപ്പുറത്തും ഇപ്പുറത്തും ആളുണ്ടായിരുന്നു.
ഒരു വശത്ത് മേക്കപ്പ് മാൻ രതീഷ് അമ്പാടും, മറുവശത്ത് വൈശാഖുമാണ് എന്നെ താങ്ങിപ്പിടിച്ചിരുന്നത്. പുറത്ത് നിന്ന് നോക്കുകയാണെങ്കിൽ ഭയങ്കര തമാശയാണ്. അതേസമയം തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയും താരം മനസ്സ് തുറക്കുന്നുണ്ട്. അഞ്ചാം പാതിര മുതൽ അല്ല അതിനു മുന്നേ തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ഞാൻ ശ്രമിച്ചിരുന്നു.
ഇതുവരെ ഞാൻ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടുവരാൻ മാത്രമാണ് ഞാൻ ശ്രമിക്കാറുള്ളത്. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥ കെണ്ടു വരികയാണെങ്കിൽ അത് ചെയ്യാൻ ഞാൻ തയ്യാറാണെന്നാണ് ചാക്കോച്ചൻ പറയുന്നത്.