സിനിമയിൽ വന്ന കാലം മുതലേ കുഞ്ചാക്കോ ബോബനോട് ഒരു പ്രത്യേക ആരാധനയാണ് മലയാളി പെൺകുട്ടികൾക്ക്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനെങ്കിലും സാധിച്ചാൽ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് തമിഴ് നടി ഗായത്രി ശങ്കർ.
മലയാളത്തിലെ ആദ്യ സിനിമയാണെന്നും അതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഗായത്രി വ്യക്തമാക്കി. ഒപ്പം കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ചെറുപ്പത്തിലെ രസകരമായൊരു കാര്യവും നടി വെളിപ്പെടുത്തുന്നുണ്ട്.
ALSO READ
‘മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്. അദ്ദേഹത്തിന്റെ പേര് വീണ്ടും പറയുമ്പോൾ വീട്ടിൽ പണ്ട് നടന്ന ചില രസകരമായ കാര്യങ്ങളാണ് ഓർമ്മ വരിക. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് റിലീസ് ചെയ്ത സമയത്താണ് വീട്ടിലൊരു സംഭവം നടക്കുന്നത്. ആദ്യ സിനിമയിലൂടെ കുഞ്ചാക്കോ ബോബന് ഒത്തിരി സ്ത്രീ ആരാധകരെ കിട്ടിയിരുന്നു.
അന്ന് സ്‌കൂളിൽ പഠിച്ചിരുന്ന എന്റെ കസിൻ സഹോദരി കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായി. അദ്ദേഹത്തിന്റെ പോസ്റ്റർ അവൾ കബോർഡിൽ ഒട്ടിച്ചിരുന്നു. ലേശം കർക്കശക്കാരനായ എന്റെ മുത്തച്ഛന് അതിഷ്ടപ്പെട്ടില്ല. അദ്ദേഹമത് വലിച്ച് കീറി കളുകയും അവൾക്ക് അടി കൊടുക്കുകയും ചെയ്തു. അതിപ്പോഴും വ്യക്തമായി എന്റെ ഓർമ്മയിലുണ്ട്. എങ്കിലും ചാക്കേച്ചനോടുള്ള അവളുടെ സ്നേഹം വളർന്ന് കൊണ്ടിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുകയാണെന്ന് കേട്ടതിന്റെ ത്രില്ലിലാണ് അവളെന്ന്’ ഗായത്രി പറയുന്നുണ്ട്.
25 വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിൽ 99 സിനിമകൾ ചെയ്ത നടനാണ്. എങ്കിലും സീനിയർ ആണെന്നുള്ള ഭാവമൊന്നും അദ്ദേഹത്തിനില്ല. അങ്ങേയറ്റം അർപ്പണബേധമുള്ള ആളാണ് കുഞ്ചാക്കോ ബോബൻ. തന്റെ ഷൂട്ടിങ് പൂർത്തിയാക്കി ഉടനെ കാരവനിലേക്ക് ഓടി പോവുന്ന സ്വഭാവം അദ്ദേഹത്തിനില്ല. സഹപ്രലർത്തകർക്കുള്ള ഡയലോഗുകളും നിർദ്ദേശങ്ങളുമൊക്കെ നൽകി സഹായിക്കും. ചാക്കോച്ചൻ മാത്രമല്ല ആ സിനിമയുടെ സെറ്റിലെ മുഴുവൻ അണിയറ പ്രവർത്തകരുടെ മനോഭാവവും അതാണെന്ന് ഞാൻ പറയും. എത്ര കഠിനമായ ജോലി ഉണ്ടെങ്കിലും സിനിമയുടെ സെറ്റിലേക്ക് വരാൻ ത്രില്ലടിച്ചിട്ടുള്ള സിനിമകളിൽ ഒന്ന് ഇതാണെന്നും ഗായത്രി വ്യക്തമാക്കുന്നു.
ഈ സിനിമയ്ക്ക് മുൻപ് മലയാളത്തിൽ നിന്നും രണ്ട് സിനിമകളുടെ ഓഫർ എനിക്ക് വന്നിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല. എങ്കിലും ഈ സിനിമ തന്റെ അരങ്ങേറ്റമായതിന്റെ സന്തോഷമുണ്ട്. ഇത്രയും നാൾ കാത്തിരുന്നത് മോശമായില്ല. 2020 ലെ ലോക്ഡൗൺ കാലത്ത് എനിക്ക് പ്രതീക്ഷകൾ നൽകി കൊണ്ട് വന്ന ചിത്രമാണിത്.
ALSO READ
സൂപ്പർ ഡീലക്സ് എന്ന സിനിമയിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് രതീഷ് സാർ വിളിക്കുന്നത്. എനിക്ക് മലയാളം വായിക്കാൻ അറിയില്ലാത്തത് കൊണ്ട് അമ്മയാണ് എന്നെ വായിച്ച് കേൾപ്പിക്കുന്നത്. വായിക്കുന്നതിനിടയിൽ അമ്മ ചിരിക്കും. മലയാളം എനിക്ക് മനസിലാവുമെങ്കിലും ആ സ്‌ക്രീപ്റ്റിൽ എന്നെ ഒഴിവാക്കിയ ചില വാക്കുകൾ ഉണ്ടായിരുന്നു. അതെന്താണെന്നും അമ്മ തന്നെ എനിക്ക് പറഞ്ഞ് തന്നതായി നടി പറയുന്നുണ്ട്.