മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഈ പ്രായത്തിലും ഫിറ്റനസിലും സൗന്ദര്യത്തിലും അദ്ദേഹം നല്‍കുന്ന പ്രാധാന്യം ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് സഹതാരങ്ങളെല്ലാം വാചാലനാവാറുണ്ട്.
ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് ചാക്കോച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ കരിയറിലും ജീവിതത്തിലും മമ്മൂട്ടി രക്ഷകനായി എത്തിയതിനെ കുറിച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ സംസാരിച്ചത്. ആനന്ദ് ടിവി അവാര്‍ഡ്‌സ് വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
തന്നെ മമ്മൂക്ക പല സന്ദര്‍ഭങ്ങളിലും രക്ഷിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ താന്‍ പാട്ട് പാടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ അപ്പുറത്തും ഇപ്പുറത്തും വന്ന് രക്ഷിച്ചവരില്‍ ഒരാള്‍ മമ്മൂക്കയായിരുന്നുവെന്നും അന്ന് മുതല്‍ അദ്ദേഹം തന്നെ പല സാഹചര്യങ്ങളിലായി രക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും വളരെ രസകരമായി കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
തനിക്ക് വ്യക്തി ജീവിതത്തിലും അദ്ദേഹം എന്ത് സഹായത്തിനും ഒരു വിളിപ്പാടകലെ അദ്ദേഹമുണ്ട്. പ്രേംപൂജാരി എന്ന ചിത്രത്തിലും മമ്മൂട്ടിയുണ്ടായിരുന്നു. താന്‍ പാടിയ പാട്ടിന് ചുണ്ടനക്കിയിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം തനിക്കൊപ്പമുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അതിനിടെ കമന്റുമായി രമേശ് പിഷാരടിയും എത്തിയിരുന്നു. ഇക്കയുടെ മുന്നില്‍ വെച്ച് ന്നാ താന്‍ കേസ് കൊട് ലെ വൈറല്‍ ഡാന്‍സ് കളിക്കണമെന്ന് പിഷാരടി ചാക്കോച്ചനോട് ആവശ്യപ്പെട്ടു. ചെറിയൊരു ചമ്മലോടെയാണെങ്കിലും ചാക്കോച്ചന്‍ ഡാന്‍സ് ചെയ്തു, ഇപ്പോള്‍ ഇത് ഒരു വെസ്‌റ്റേണ്‍ ഡാന്‍സ് പോലെയായി എന്ന് ചാക്കോച്ചനെ കളിയാക്കിക്കൊണ്ട് പിഷാരടി പറഞ്ഞു.