ഈ ചലച്ചിത്രം ഒരു സംഭവമാണ്, ‘മാളികപ്പുറം’ ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമെന്ന് വാഴ്ത്തി കുമ്മനം രാജശേഖരന്‍

108

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന്‍ ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ഏറ്റവു പുതിയ ചിത്രമാണ് മാളികപ്പുറം. റിലിസ് ചെയ്ത തിയ്യറ്ററുകളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഇപ്പോള്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു.

‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

ALSO READ- അനശ്വര രാജന് ആസ്തി അഞ്ഞൂറ് കോടി; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് സുന്ദരിയായി; ഇതൊക്കെയാണ് തന്നെ കുറിച്ച് കേള്‍ക്കുന്നതെന്ന് അനശ്വര രാജന്‍

ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന വിവിധ കോണുകളില്‍ നിന്നുള്ള പ്രശംസയ്ക്ക് പിന്നാലെ ചിത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണെന്നാണ് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തിന് അരക്കോടി കളക്ഷന്‍ ആദ്യദിനത്തില്‍ തന്നെ ലഭിച്ചെന്നാണ് ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടി. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും.

ALSO READ- മനോരോഗം എന്നു പറഞ്ഞ് നിസാരമാക്കരുത് സര്‍ക്കാര്‍ ഇടപെടണം; പ്രവീണയുടെയും മകളുടെയും കാര്യം വേദനാജനകമാണ്; സ്വസ്ഥത നഷ്ടമാവും മാല പാര്‍വതി

ചിത്രത്തെ പ്രശംസിച്ച് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

‘മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും വീണ്ടും ഇരമ്പി എത്തി. ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണ്. അയ്യപ്പന്‍ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തില്‍ വേരൂന്നുന്ന സന്ദര്‍ഭങ്ങള്‍ വളരെ ഹൃദയാവര്‍ജകമായി അവതരിപ്പിച്ചിരിക്കുന്നു.

രണ്ട് കുട്ടികളുടെ നിഷ്‌കളങ്ക മനസിനും അടങ്ങാത്ത ദാഹത്തിനും മുന്നില്‍ സര്‍വതും കീഴടങ്ങുന്നു. മനുഷ്യക്കടത്ത്, കടക്കെണി തുടങ്ങിയ ആനുകാലിക സാമൂഹ്യ പ്രശ്‌നങ്ങളും വിശ്വാസം കരുത്താര്‍ജിക്കുന്ന ഉജ്വല നിമിഷങ്ങളും ഭംഗിയായി കോര്‍ത്തിണക്കിയിട്ടുണ്ട്. നടീ നടന്മാരുടെ അഭിനയ ചാധുര്യത്തിനും സര്‍ഗ്ഗവൈഭവത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അനുമോദനങ്ങള്‍.’

Advertisement