എഴുപത്തിയഞ്ച് ലക്ഷത്തോളം പലരും തരാനുണ്ട്; നമ്മളെ പറ്റിച്ചവരെല്ലാം കേമമന്മാർ; ഭർത്താവും രണ്ട് ആൺമക്കളും മരിച്ചു; അമ്മ മാത്രമാണ് ഉള്ളത്: കുളപ്പുള്ളി ലീല

1370

മലയാള സിനിമകളിലെ വ്യത്യസ്തമായ അമ്മ വേഷങ്ങളിലും അമ്മായിയമ്മ, വയോധിക വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കുളപ്പുള്ളി ലീല. ക്ഷിപ്ര കോപിയായ വായില്‍ തെറി മാത്രം നിറയുന്ന അമ്മ വേഷങ്ങളില്‍ കുളപ്പുള്ളി ലീല മലയാളികള്‍ക്ക് സുപരിചിതയാണ്. പുലിവാല്‍ കല്യാണത്തിലേയും കസ്തൂരിമാനിലേയും ദേഷ്യക്കാരിയായ സ്ത്രീയുടെ വേഷത്തിലെത്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.

മലയാളത്തിന് പുറമെ തമിഴിലെ സൂപ്പര്‍താര ചിത്രങ്ങളിലും മികവ് കാണിച്ച കുളപ്പുള്ളി ലീല തന്റെ അഭിനയ ജീവിതത്തിലെ ഉയരങ്ങളിലാണെങ്കിലും തേടി വരുന്ന സങ്കടങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.

Advertisements

താൻ ഒരു കുഗ്രാമത്തിലായിരുന്നു താൻ ജനിച്ചത്. ചെറുപ്പകാലം തന്നെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. സിനിമയിലേയ്ക്ക് എത്തിപ്പെടാൻ സാധിക്കുമെന്നു ഒരിക്കലും കരുതിയ ആളല്ല താൻ. കാരണം സിനിമ ഒന്നും ഞാൻ കാണാറില്ലായിരുന്നുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. തന്റെ അമ്മയ്ക്ക് കലയോട് താൽപര്യം ഉണ്ടായിരുന്നെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാൻ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈ കൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാൻ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാൽ ഞാൻ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.

ALSO READ- കുടിച്ചു കരൾ നശിപ്പിച്ചയാൾക്ക് ഞാൻ കരൾ കൊടുക്കാനോ? അമൃത സുരേഷ് പൊട്ടിത്തെറിച്ചെന്ന് സോഷ്യൽമീഡിയ; മറുപടിയുമായി അഭിരാമി സുരേഷ്

ഇപ്പോൾ അതിനും വിളിക്കാതെയായി. പലരും ആ പടത്തിൽ ചേച്ചിയുണ്ട്. ഈ പടത്തിൽ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും. മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാൻ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോൾ തീരെ വർക്കില്ലെന്ന് ലീല പറയുന്നു. ഒരു പ്രായത്തിലെത്തുമ്പോൾ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികൾ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്. പോയതൊന്നും തിരിച്ച് കിട്ടില്ല.

തന്റെ അമ്മ നല്ല കഴിവുള്ള സ്ത്രിയായിരുന്നു. കച്ചേരിയൊക്കെ പഠിച്ചിട്ടുണ്ട്. അത് കുറച്ച് നാൾക്ക് മുൻപാണ് അതറിഞ്ഞത്. അമ്മയെക്കുറിച്ച് ഒരു പാട്ട് താൻ എഴുതിയിരുന്നു. അത് മൂളിയപ്പോൾ അമ്മ കൈവിരലുകൾ കൊണ്ട് താളം പിടിക്കുന്നത് കണ്ടു. കച്ചേരി പഠിച്ചവർ താളം പിടിക്കുന്നത് വളരെ വ്യത്യസ്തമാണ്. അപ്പോഴാണ് അമ്മയോട് കച്ചേരി പഠിച്ചോ എന്ന് ചോദിച്ചപ്പോൽ ഉവ്വ് എന്ന് പറഞ്ഞു. ‘ഞാൻ നായർ ജാതിയാണ്. അത് കൊണ്ട് തന്നെ പുറത്തിറങ്ങി ജോലി ചെയ്യുന്നത് അന്ന് ആരും പിന്തുണച്ചിരുന്നില്ല. അന്ന് നാടകത്തിൽ ഞാൻ അഭിനയിക്കുന്നത് ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ എന്റെ അമ്മ എല്ലാ കാര്യത്തിലും എനിക്ക് പിന്തുണ തന്നിരുന്നു.’- എന്നും കുളപ്പുള്ളി ലീല പറയുന്നു.

ALSO READ-വേണ്ടെന്ന് വെച്ചിട്ടും ഇത് ഒരു ഷുവർ ഹിറ്റായിരിക്കും എന്ന് മമ്മൂട്ടി പറഞ്ഞു, ആ ചിത്രത്തിന് പിന്നീട് സംഭവിച്ചത് ഇങ്ങനെ

അമ്മയുടെ വിവാഹം ചെറുപ്രായത്തിൽ ആയിരുന്നു. മൂന്ന് മാസം എന്നെ ഗർഭിണിയായിരിക്കുമ്പോൾ അച്ഛൻ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവർ തന്നെയാണ് അമ്മയെ വേറെ വിവാഹം കഴിപ്പിച്ചത്. അതുപോലെ കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ മരിച്ചത്. ക്യാൻസറായിരുന്നു. മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിട്ടുണ്ട്. ഞാൻ അപ്പോഴൊക്കെ പോകാറുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുമുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്ന് അവൻ പറഞ്ഞിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ മുന്നോട്ട് പോവാനാവണമെന്നാണ് എന്റെ ആഗ്രഹമെന്നാണ് ലീല പറയുന്നത്.

കലാപരമായി എനിക്ക് കിട്ടിയ കഴിവുകളെല്ലാം അമ്മയുടെ പാരമ്പര്യം കൊണ്ടും അനുഗ്രഹം കൊണ്ടുമാണെന്നാണ് കുളപ്പുള്ളി ലീലയുടെ വാക്കുകൾ. ഓർമ്മ വച്ച കാലം മുതൽ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൽ എന്റെ അമ്മ മാത്രമേ ഉള്ളൂ. അമ്മയ്ക് 94 വയസായി. അമ്മയെ നോക്കാൻ ഞാനെ ഉള്ളു. എനിയ്ക്ക് രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്.

ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത്, വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാൽ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭർത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാൽ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാർ.

തനിക്ക് നിലവിൽ കുടുംബ സ്വത്തോ സമ്പാദ്യമോ ഒന്നുമില്ല. അമ്മ തനിക്ക് കുറച്ച് സ്വത്തൊക്കെ തന്നിരുന്നു. പക്ഷേ അതൊക്കെ ഞാൻ ദാന ധർമ്മം കൊടുത്തു. അതെല്ലാം പോയി. പലരും എനിക്ക് പൈസ തരാനുണ്ട്. വീടിനടുത്തുള്ളവരും അകലെ ഉള്ളവരും അങ്ങനെ പലരിൽ നിന്നും ഏകദേശം എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും കുളപ്പുള്ളി ലീല പറയുന്നു. ആരോടും തനിക്ക് പരാതിയില്ല. അമ്മയെ നോക്കാനായിട്ടാണ് ദൈവം എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്നത്. അത് മാത്രമാണ് എന്റെ ആഗ്രഹവും. ഞാൻ ഷൂട്ടിങ്ങിനായി പോകുമ്പോൾ എന്റെ കൂട്ടുകാരിയാണ് അമ്മയെ നോക്കുന്നതെന്നും കുളപ്പുള്ളി ലീല വെളിപ്പെടുത്തി.

Advertisement