ടെലിവിഷൻ മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന കുടുംബവിളക്ക്. റേറ്റിംഗിൽ മുന്നിൽ തന്നെ നിൽക്കുകയാണ് പരമ്പര. ചിത്രത്തിന് നിരവധി പ്രേക്ഷകരും ഉണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയുടെ പോരാട്ടമാണ് കഥയുടെ ഇതിവൃത്തം.
സീരിയലിൽ നായിക സുമിത്രയെന്ന കഥാപാത്രമായി എത്തുന്നത് തന്മാത്ര ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമായ മീര വാസുദേവ് ആണ്. ഈ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ ഡോക്ടർ ഇന്ദ്രജയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അമൃത ഗണേഷ് ആണ്.
തിങ്കൾ കലമാൻ എന്ന പരമ്പരയിലൂടെയാണ് അമൃത അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അമൃത ഗണേഷ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്. തന്റെ യഥാർത്ഥ ജീവിതം എങ്ങനെയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്. തന്റെ യഥാർത്ഥ ജീവിതത്തിൽ താൻ നെഗറ്റീവ് ഷേഡുള്ള ആളല്ലെന്നും സീരിയലിലെ ഇന്ദ്രജയെയും തന്നെയും ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും അമൃത പറയുന്നു.
ശരിയ്ക്കും താൻ വളരെ കൂൾ ആണെന്നും എല്ലാവരോടും നല്ല ജോളിയടിച്ച് സംസാരിക്കുന്ന ആളാണെന്നും അതെല്ലാം തന്നെ അടുത്തറിയുന്നവർക്ക് വ്യക്തമായി അറിയാമെന്നും നടി വെളിപ്പെടുത്തുന്നു. അഭിനയം കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം സ്റ്റേജ് പരിപാടികൾ ആണെന്നും ബി എ ഭരതനാട്യം പഠിച്ച താൻ നിരവധി സ്റ്റേജ് പരിപാടികളിൽ എല്ലാം പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു.
യഥാർത്ഥത്തിൽ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ടല്ല സീരിയലിൽ എത്തിയതെന്നും അത് അങ്ങനെ സംഭവിച്ചു പോയതാണെന്നും അമൃത പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവരെ തിരിച്ച് നന്നായിട്ട് തന്നെ സ്‌നേഹിക്കുമെന്നും എന്നാൽ തന്നെ വെറുപ്പിച്ചാൽ ചത്താലും തിരിഞ്ഞു നോക്കാത്ത സ്വഭാവമാണ് തന്റെയെന്നും താരം വ്യക്തമാക്കി.
Also read; തന്റെ പുറകെ നടന്നിട്ടും താൻ വേണ്ടന്നുവെച്ച ഡോ. റോബിന്റെ വിവാഹ വാർത്തയിൽ ദിൽഷയുടെ പ്രതികരണം ഇങ്ങനെ
വീട്ടുകാർ അറിയാത്തതായി എന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടോയെന്ന് അവതാരിക ചോദിച്ചപ്പോൾ താൻ മദ്യപിക്കുന്ന കാര്യം വീട്ടിൽ അറിയില്ലെന്നാണ് നടി പറഞ്ഞത്. എന്നാൽ താൻ മദ്യപിക്കുന്ന കാര്യം നാട്ടിൽ എല്ലാവർക്കും തന്നെ അറിയാമെന്നും താരം തന്നെ വെളിപ്പെടുത്തി. എന്നാൽ അധികം വൈകാതെ തന്നെ അത് വീട്ടിൽ പിടിക്കുകയും ചെയ്തിരുന്നു. പക്ഷെ താൻ കരുതിയ അത്രയൊന്നും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും അമൃത കൂട്ടിച്ചേർത്തു.