കല്ല്യാണം കളറായി, ഇനി ആദ്യരാത്രി; ട്രോളുകളിൽ നിറഞ്ഞ് കുടുംബവിളക്ക്

2570

സീരിയലുകൾ എന്ന് കേട്ടാൽ ടിവിക്ക് മുന്നിൽ നിന്ന് എഴുന്നേൽക്കാത്തവരാണ് മലയാളികൾ എന്ന് പറയാറുണ്ട്. പ്രത്യേകിച്ച് ഇഷ്ടപ്പെട്ട സീരിയലുകൾ ആകുമ്പോൾ. മലയാളി പ്രേക്ഷകരെ കാലങ്ങളായി പിടിച്ചിരുത്തുന്ന സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക്.

കുടുംബവിളക്കിലെ സുമിത്രാമ്മയുടെ വിവാഹം അതി ഗംഭീരമായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പത്ര പരസ്യം നല്കിയ വിവാഹം ട്രാളുകളിൽ നിറയുകയും ചെയ്തു. ഇന്ന് വിവാഹിതരാകുന്നു എന്ന ക്യാപ്ഷനോടെയാണ് പത്രത്തിൽ പരസ്യം വന്നിരുന്നത്. വിവാഹം സോഷ്യൽ മീഡിയ കളറാക്കിയതോടെ റേറ്റിങ്ങും കൂടി.

Advertisements

Also Read
രണ്ട് ബന്ധങ്ങളും പരാജയം, വിവാഹജീവിതത്തെ കുറിച്ച് ഓര്‍ക്കാനേ ഇഷ്ടമില്ലെന്ന് മീരവാസുദേവ്, സിനിമാജീവിതത്തിലെ പരാജയത്തിന്റെ കാരണവും തുറന്ന് പറഞ്ഞ് താരം

വലത് കാൽ വെച്ച് തന്റെ രണ്ടാം ഭർത്താവായ രോഹിതിന്റെ വീട്ടിലേക്ക് കാലെടുത്തു വെക്കുന്ന സുമിത്ര. വിവാഹ എപ്പിസോഡ് അവസാനിച്ചത് ഈ രംഗത്തോട് കൂടിയായിരുന്നു. പിന്നീട് സുമിത്രക്ക് എന്ത് സംഭവിച്ചു. അതിന്റെ ഉത്തരമാണ് പ്രമോയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. സുമിത്രയെ വീടിന്റെ പൂജ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് മകളായ പൂജ. രോഹിത്തിനെയാകട്ടെ കാരണവന്മാർ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

പുതിയ ജീവിതത്തിലേക്ക് കടന്നെങ്കിലും സുമിത്രയുടെ സ്വഭാവത്തിൽ മാറ്റം ഒന്നും ഇല്ല എന്നു തന്നെയാണ് പ്രമോയിൽ നിന്ന് മനസ്സിലാകുന്നത്. ചെന്ന് കയറിയ പാടെ രോഹിത്തിന്റെ മകളെ ഉപദേശിക്കുന്ന സുമിത്രയെ നമുക്ക് കാണാം. പെറ്റമ്മയെപ്പോലെയാണ് സുമിത്ര തന്റെ പുതിയ ഭർത്താവിന്റെ മകളെയും സ്‌നേഹിക്കുന്നത്.

Courtesy: Public Domain

Also Read
ബാല്യകാല സുഹൃത്തുമായി പ്രണയം, പിന്നാലെ വിവാഹം, ഇന്ന് മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സുജ കാര്‍ത്തികയുടെ ജീവിതം ഇങ്ങനെ

അതേസമയം തന്റെ ആദ്യഭാര്യയുടെ വിവാഹശേഷം ഉറക്കം പോയിരിക്കുന്ന സിദ്ധുവിനെ ഇപ്പോഴത്തെ ഭാര്യ വേദിക പരിഹസിക്കുന്നുണ്ട്. സിദ്ധുവിനെ ദേഷ്യപ്പെടുത്താൻ പല കാര്യങ്ങളും ചോദിക്കുന്ന വേദികയെ ആവോളം ശാസിക്കുന്നുണ്ട് സിദ്ധു. എന്തായാലും വരും എപ്പിസോഡുകളിൽ എന്താണ് കാത്തിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം

Advertisement