ഇതിനെക്കാളും ഹോട്ട് ആയിട്ടും നേവൽ കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെ ഉണ്ട്, ആളുകൾ നെഗറ്റീവ് മാത്രം ആണ് കൂടുതലും ഉൾക്കൊള്ളുന്നത് ; എന്നെ പുഷ് ചെയ്തു ജോലിക്ക് വേണ്ടി പറഞ്ഞു വിടുന്നത് ഭർത്താവാണ് : കുടുംബത്തെ പറ്റിയും അഭിനയത്തെ കുറിച്ചും സോന നായർ

213

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സോന നായർ. ബിഗ് സ്‌ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കാറുള്ള സോന നായർ വർഷങ്ങളായി അഭിനയമേഖലയിൽ സജീവമാണ്. 1996 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത് സോന എത്തിയത്.

പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ അഭിനയത്തിൽ ഭർത്താവും കുടുബവും നൽകിയ പിന്തുണയെകുറിച്ചു പറയുകയാണ് സോനാ നായർ.

Advertisements

ALSO READ

സോഷ്യൽ മീഡിയ മുഴുവൻ തരംഗമായിത്തീർന്ന ‘അജഗജാന്തര’ത്തിലെ ഒളുളേരു ഒളുളേരു’ റീക്രിയേറ്റ് ചെയ്ത് ശ്രദ്ധേയ സിനിമാതാരം റോഷ്‌നാ ആൻ റോയ്

പഠിക്കുന്നതിലും ഇഷ്ടം അഭിനയത്തിൽ ആയിരുന്നു. അമ്മ അധ്യാപിക ആയിരുന്നതുകൊണ്ട് പഠിച്ചേ പറ്റൂ എന്നായിരുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയും പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. തുടക്കത്തിൽ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എങ്കിലും ഈ കഴിവ് എന്നതിനേക്കാളൊക്കെ ഉപരി ഭാഗ്യം ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരുപാട് കഴിവുകൾ ഉള്ള ആളുകൾ ഭാഗ്യം ഇല്ലാതെ റോളുകൾ കിട്ടാതെ നിൽക്കുന്നുണ്ട്.

മോശം കമന്റുകളുടെ പിന്നാലെ ഞാൻ പോകാറില്ല. ഞാൻ അതൊക്കെ ഒഴിവാക്കുകയാണ് പതിവ്. അതിലൊരു കാര്യമെന്ന് പറഞ്ഞാൽ ഞാനെടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷൻ എന്റെയും ഭർത്താവിന്റെയും കൈയിലാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വർക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാൻ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാൻ സാധിക്കും എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോന പറഞ്ഞു.

എന്താണ് പേര് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടുക എന്നും സോന പറയുന്നു. സോന നായർ ഹോട്ട്, സോന നായരുടെ നേവൽ എന്നൊക്കെയാണ് കാണുക. ഇവർക്കൊന്നും മടുത്തില്ലേന്ന് ഞാൻ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും ഇതിനെക്കാളും നേവൽ കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ചാനലുകൾ ഞാൻ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസിൽ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈൻഡ് പോലും ചെയ്യാറില്ല.

നോർമലി ഒരു സീൻ ചെയ്യുമ്പോൾ നമ്മൾ ഈ ഡ്രസ്സ് മാറി കിടക്കുന്നതൊന്നും ചിന്തിക്കില്ല. അങ്ങനെ ആയിരിക്കും നല്ല അഭിനേതാവ്. ഞങ്ങളുടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷയം ആണോ സമൂഹത്തിന്. ഒരു നടി എന്ന് പറയുന്നത് പബ്ലിക് ഫിഗർ ആണ്, പബ്ലിക്ക് പ്രോപ്പർട്ടി അല്ലെങ്കിലും. അതുകൊണ്ടുതെന്ന് സമൂഹത്തിനെ നമ്മൾ മാനിക്കണം. അല്ലാതെ സമൂഹത്തിനെ എല്ലാത്തിനും മാനിക്കണം എന്ന് പറയുന്നതിൽ കാര്യമില്ല. കുറെ നാളുകൾക്ക് മുൻപ് ഒരു വിവാദമുണ്ടായി. എന്റെ ഒരു ഷോർട്ട് മൂവിയുടെ ഫോട്ടോയായിരുന്നു അത്.

ALSO READ

ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം ചിത്രത്തിൽ നായികയാകാനുള്ള തയ്യാറെടുപ്പിൽ അനശ്വര

ആ ഫിലിം ഒരു പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ശരീരം മുഴുവൻ കാണിച്ച് അഭിനയിക്കാൻ പറ്റില്ലെന്ന് അന്നേരം തന്നെ ഞാനും പറഞ്ഞു. ഞാൻ അത്രയും കംഫർട്ട് അല്ലാത്തത് കൊണ്ടാണ്. ഒരു സാഹചര്യത്തിൽ ഹിപ് ചെയിൻ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു. എന്റെ ദൈവമേ അത് അടിച്ച് കയറിപ്പോയി പോയി എന്നറിഞ്ഞു. ഒരുപാട് പേർ കണ്ടിട്ട് മെസേജ് അയച്ചിരുന്നു. എന്നാൽ ഞാൻ ചെയ്താ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് ഇത്രയും അഭിപ്രായങ്ങൾ ഉണ്ടായിട്ടില്ല. അതിന് അർത്ഥം ആളുകൾ നെഗറ്റീവ് മാത്രം ആണ് കൂടുതലും ഉൾക്കൊള്ളുന്നത് എന്നാണ്.


അഭിനയത്തിൽ ഭർത്താവിന്റെ പിന്തുണ വളരെ വലുതാണ്. വിവാഹം കഴിഞ്ഞിട്ട് ഞങ്ങൾ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കി. സിൽവർ ജൂബിലിയൊക്കെ അടിച്ചു പൊളിച്ചു. ഈ ഒരു 25 വർഷം എന്നെ പുഷ് ചെയ്തു ജോലിക്ക് വേണ്ടി പറഞ്ഞു വിടുന്നത് അദ്ദേഹമാണ്. അടുക്കളയിൽ നിൽക്കേണ്ട ആളല്ല എന്നാണ് പുള്ളി എപ്പോഴും പറയാറുള്ളത്.

ക്യാമറയുടെ മുന്നിൽ വരാൻ അദ്ദേഹത്തിന് ഒരു താൽപര്യവുമില്ല. അതാണ് അദ്ദേഹം വരാതെ ഇരിക്കുന്നത്. സോന ഡിവോഴ്‌സിയാണോ, ഭർത്താവിനെ കാണാറേ ഇല്ലല്ലോ എന്നു പലരും പറയാറുണ്ട്. ഇത് കണ്ടിട്ട് എവിടെ എങ്കിലും വരണം എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. ലവ് കം അറേഞ്ച്ഡ് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരു ഷോർട്ട് മൂവി ചെയ്യാൻ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി ഞാൻ കാണുന്നത്. ഒരേ സമയം ഞങ്ങൾ രണ്ടുപേരും കണ്ണുകൾ കൊണ്ട് പ്രോപ്പോസ് ചെയ്തവരാണ് എന്നും സോന പറയുന്നുണ്ട് അദ്ദേഹം എന്റെ ക്രൈം പാർട്ണർ കൂടിയാണ് എന്നും സോന ചിരിച്ച് കൊണ്ട് പറയുന്നുണ്ട്.

Advertisement