ആ ഒരു കാര്യത്തിന് അമാലിനോട് എനിയ്ക്ക് അസൂയ തോന്നാറുണ്ട്; വിശേഷങ്ങൾ പറഞ്ഞ് ദുൽഖർ സൽമാൻ

84

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടനാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്കയെന്നും ഡി.ക്യുവെന്നും ജിന്നെന്നുമൊക്കെയാണ് താരത്തെ ആരാധകർ വിശേഷിപ്പിയ്ക്കുന്നത്.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനായാസമായ അഭിനയം കാഴ്ചവെച്ച ദുൽഖർ പിന്നീട് ചെയ്ത ഓരോ കഥാപാത്രത്തേയും മികവുറ്റതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ കുറുപ്പ് ഒരു പാൻ ഇന്ത്യൻ താരമായി ദുൽഖറിനെ മാറ്റിയിരിയ്ക്കുകയാണ്.

Advertisements

ALSO READ

ആ സിനിമയിൽ ഞാൻ ലിപ് ലോക്ക് ചെയ്തിട്ടില്ല, ചില ടെക്‌നിക്ക് ഉപയോഗിച്ച് ചെയ്തതായി തോന്നിപ്പിച്ചതാണ് ; പ്രണയിക്കുന്നയാളെയല്ലാതെ മറ്റൊരാളെ ലിപ് ലോക്ക് ചെയ്യാൻ പ്രയാസമാണെന്ന് ഗായത്രി സുരേഷ്

ഡാൻസ് കോറിയോഗ്രഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീർണതകളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ഒരു കുടുംബസ്ഥന്റെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.

താൻ ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഹേ സിനാമികയിലേതെന്നും ജീവിതത്തിൽ തനിക്ക് കുടുബസ്ഥനായിരിക്കാനാണിഷ്ടമെന്നും തുറന്ന് പറയുകയാണ് ഇപ്പോൾ ദുൽഖർ.

കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കാമെന്ന് അമാലിനോട് പറയാറുണ്ടെന്നും കൂടുതൽ സമയം കുഞ്ഞുമായി ചിലവഴിക്കുന്നത് അമാലായതിനാൽ തനിക്ക് അസൂയ തോന്നാറുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. കലൈഞ്ജർ ടി.വിയ്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ സിനിമയിലെ കുടുംബസ്ഥന്റെ വേഷം ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ്. എനിക്ക് മകളുണ്ടായതിനുശേഷം അമാലിനോട് എപ്പോഴും ഞാൻ പറയാറുണ്ട്, നീ ജോലിയ്ക്ക് പോയ്ക്കോ, ഞാൻ ഇവിടെയിരുന്ന് കുഞ്ഞിനെ നോക്കിക്കോളാമെന്ന്. മാത്രമല്ല, കുഞ്ഞിന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്നത് അമാലിനായതുക്കൊണ്ട് എനിക്ക് എപ്പോഴും അവളോട് അസൂയ തോന്നാറുമുണ്ട്’, ദുൽഖർ പറയുന്നുണ്ട്.

ALSO READ

എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്‌നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാൻ താൻ ഉദ്ദേശിക്കുന്നില്ല ; മഞ്ജു ചേച്ചി എപ്പോഴും ഇൻസ്പിരേഷൻ തന്നെയാണ് : നവ്യ നായർ

ഒഴിവ് സമയങ്ങളിൽ തനിക്ക് വെറുതെയിരിക്കാനാണിഷ്ടമെന്നും ആ സമയങ്ങളിൽ ആരെങ്കിലും വേറെ പ്ലാനിട്ടാൽ തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും താരം പറഞ്ഞു.

‘വർക്കില്ലാത്ത സമയങ്ങളിൽ ഞാൻ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളിൽ ആരെങ്കിലും വേറെ പ്ലാനിട്ടാൽ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാൻ വരില്ലെന്നാണ് പറയാറുള്ളത്. അമാൽ എന്നോട് ആ സമയങ്ങളിൽ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാൻ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാൽ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെൺകുട്ടികൾക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുൽഖർ പറയുന്നു.

എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു ദുൽഖറിന്റെ മറുപടി. താനും മോഷ്ടിച്ചിട്ടുണ്ടെന്ന് സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞാൻ മോഷ്ടിച്ചിട്ടുണ്ട്. ഒരു കാറിന്റെ പൊട്ടിയ നമ്പർ പ്ലേറ്റ്. അതിപ്പോഴും ചുമരിൽ വച്ചിട്ടുണ്ട്’, ദുൽഖർ പറഞ്ഞു.

താൻ മോഷ്ടിച്ചത് സംഗീതം തന്നെയാണെന്നും സന്തോഷ് നാരായണന്റ ട്യൂണാണ് മോഷ്ടിച്ചതെന്നുമായിരുന്നു ഗോവിന്ദിന്റെ മറുപടി. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹേ സിനാമിക’ യുടെ തിരക്കഥ എഴുതിയത് മദൻ കർക്കിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. ഛായാഗ്രഹണം പ്രീത ജയറാമൻ. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസായിരിയ്ക്കുന്നത്.

 

Advertisement