ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയിലൂടെ മലയാളികളുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തിലാണ് രേഷ്മ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മീര വാസുദേവൻ ആണ് പരമ്പരയിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്.
സുമിത്രയുടെ ഇളയ മകൻ പ്രതീഷിന്റെ ഭാര്യ ആയാണ് രേഷ്മ എത്തുന്നത്. സീരിയലിൽ രേഷ്മ പ്രതീഷ് ജോഡിക്ക് ഒരുപാട് ആണ് ആരാധകൻ. നൂബിൻ ജോണിയാണ് പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ രേഷ്മയുടെ ചിത്രങ്ങളും റീൽസുമെല്ലാം ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.
മോഡലിങ് രംഗത്തും നടി സജീവമാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കഴിഞ്ഞ തന്റെ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് നടി മറുപടി നൽകിയതാണ്. പഠിത്തമൊക്കെ കഴിഞ്ഞോ എന്നായിരുന്നു ഒരാൾ ചോദിച്ച ചോദ്യം. അതെ പഠിത്തം എല്ലാം കഴിഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു കല്യാണം കഴിക്കണ്ടേ എന്നായിരുന്നു വേറെ ഒരു ആരാധിക ചോദിച്ചത്.
എന്നാൽ ചോദ്യത്തിന് തമാശ രൂപത്തിൽ വേണ്ടായേ എന്നായിരുന്നു രേഷ്മ മറുപടി നൽകിയത്. ഒപ്പം അതിനൊക്കെ ഇനിയും സമയമുണ്ടല്ലോയെന്നും രേഷ്മ കൂട്ടിച്ചേർത്തിരുന്നു. നൂബിന്റെ കല്യാണത്തിന് പോകുമോ എന്നായിരുന്നു അടുത്ത ചോദ്യം. തീർച്ചയായും പോകും എന്നും താരം മറുപടി നൽകിയിരുന്നു. രേഷ്മയ്ക്ക് ഇപ്പോൾ പ്രായം എത്രയാണെന്ന് ചിലർ ചോദിച്ചിരുന്നു.
21 വയസാണ് തന്റെ പ്രായമെന്നും രേഷ്മ ചോദ്യത്തിന് മറുപടി നൽകി. സഞ്ജനയും പ്രതീഷും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും നേരത്തെ പ്രേക്ഷകർ ഉന്നയിച്ചിരുന്നു. ഇതിനും താരം മറുപടി നൽകുകയും ചെയ്തു. സഞ്ജനയും പ്രതീഷും തമ്മിൽ നല്ല സുഹൃത്തക്കളാണെന്നും പ്രണയമൊന്നും ഇല്ലെന്നുമായിരുന്നു നടി മറുപടി നൽകിയത്.
രേഷ്മ കമ്മിറ്റഡ് ആണോ എന്നായിരുന്നു മറ്റൊരു ചോദ്യം. അല്ല കമ്മിറ്റഡ് അല്ല എന്നും രേഷ്മ മറുപടി നൽകി. സഞ്ജന എന്ന കഥാപാത്രത്തിൽ ചേച്ചി ഹാപ്പി ആണോ എന്ന് ചോദിച്ചിരുന്നു. തികച്ചും ഞാൻ ഹാപ്പി ആണ് എന്ന് രേഷ്മ മറുപടി കൊടുക്കുകയും ചെയ്തു. മോഡലിങ് രംഗത്ത് വളരെ സജീവമായ രേഷ്മയുടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ഫോട്ടോകളെല്ലാം താരത്തിന്റെ ലുക്ക് പലപ്പോഴും ആരാധകർ ശ്രദ്ധിക്കാറുമുണ്ട്.