ഉർവ്വശിയുമായുള്ള ജീവിതം ആരംഭിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു ; ഉർവ്വശിയുടെ മകൾ കുഞ്ഞാറ്റയെ കുറിച്ചും മകനെ കുറിച്ചും രണ്ടാം ഭർത്താവ് ശിവപ്രസാദിന്റെ വാക്കുകൾ

193

മലയാള സിനിമയിൽ ഒരു സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞാറ്റ എന്ന മകളും ഇവർക്കുണ്ട്.

എന്നാൽ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് 2008ൽ ഇരുവരും നിയമപരമായി വിവാഹ മോചനം നേടുകയായിരുന്നു. വിവാഹ മോചനത്തിനു ശേഷം കുഞ്ഞാറ്റ അച്ഛനോടൊപ്പമാണ് പോയത്. 2013 ഉർവശി ശിവപ്രസാദിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് ഇഷാൻ പ്രജാപതി എന്ന പേരിൽ ഒരു മകൻ കൂടിയുണ്ട്.

Advertisements

ALSO READ

നിനക്ക് വേണെമെങ്കിൽ അഭിനയിക്കാം അല്ലെങ്കിൽ ചെയ്യാൻ വേറെ ആളുണ്ട്, വാശിപിടിച്ച് ഷൂട്ടിങ് കുളമാക്കിയ കാവ്യാ മാധവനോട് പൊട്ടിത്തെറിച്ച് ലാൽ ജോസ്, സംഭവം ഇങ്ങനെ

നീലാണ്ടൻ എന്നാണ് ഇഷാനെ വീട്ടിൽ വിളിക്കുന്നത്. ഇപ്പോഴിതാ ശിവപ്രസാദ് ഉർവശിയെ കുറിച്ചും ഉർവശിയുടെ മകൾ കുഞ്ഞാറ്റയെ കുറിച്ചും പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഉർവശിയുമായുള്ള ജീവിതം ആരംഭിച്ചതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ഇരുവരും പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കിയും ശിവപ്രസാദ് ഉർവശിയുടെ പ്രൊഫഷണൽ മനസ്സിലാക്കിയുമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മകനു കൂട്ടായി ഉർവശിയുടെ മകൾ കുഞ്ഞാറ്റയും, മറ്റ് എല്ലാ സഹോദരങ്ങളും ഉണ്ടാകണമെന്ന് ശിവപ്രസാദിന് നിർബന്ധമുണ്ടായിരുന്നു. മകന് ഇഷാൻ പ്രജാപതി എന്ന പേരിട്ടതും മകന്റെ പേരിടൽ ചടങ്ങ് നടത്തിയതും കുഞ്ഞാറ്റയായിരുന്നു. സഹോദരങ്ങളുടെ സ്‌നേഹവും വാത്സല്യവും മകന് വേണമെന്നാണ് രണ്ടു പേരും ആഗ്രഹിക്കുന്നത്. കുഞ്ഞാറ്റയും നീലാണ്ടൻ പരസ്പരം വളരെയധികം സ്‌നേഹിക്കുന്ന സഹോദരങ്ങൾ തന്നെയാണ്. അതുപോലെ തന്നെ മകൻ വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും ശിവപ്രസാദ് പറയുന്നു.

ALSO READ

ബുദ്ധിയുറയ്ക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഞാനതിൽ മാപ്പും ചോദിച്ചിരുന്നു, പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ച് അപമനിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ആദ്യമൊക്കെ കുഞ്ഞുങ്ങളെ എടുക്കാൻ തന്നെ പേടിയുള്ള വ്യക്തിയായിരുന്നു ശിവപ്രസാദ്. എന്നാൽ മകൻ ജീവിതത്തിൽ വന്നതോടെ അതൊക്കെ മാറി. മാത്രമല്ല എപ്പോഴും ദേഷ്യപ്പെടുന്ന സ്വഭാവമുള്ള വ്യക്തിയാണെന്ന് താനെന്നും, ആ സ്വഭാവം മകൻ വന്നതിനു ശേഷമാണ് മാറ്റിയതെന്നും ശിവപ്രസാദ് പറയുന്നു.

ഒരു കുഞ്ഞു ജനിക്കുമ്പോൾ, ഒരച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണെന്നും ശിവപ്രസാദ് പറയുന്നു. ഉർവശി വന്നതിനു ശേഷമാണ് ശിവപ്രസാദിന്റെ ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾ വന്നത്. മകൻ ജനിച്ചതോടെ ജീവിതം കൂടുതൽ സന്തുഷ്ടമായെന്നും അദ്ദേഹം പറയുന്നുണ്ട്.

 

Advertisement