ക്ഷണിക്കപ്പെട്ടിട്ടും അന്ന് നാരായണി സിനിമയിൽ പോയില്ല, പക്ഷേ കാലാന്തരത്തിൽ മകൾ അഭിനേത്രിയായി; രവി മേനോന്റെ പോസറ്റ് ശ്രദ്ധ നേടുന്നു!

391

മലയാളത്തിലെ യുവനടിമാരിൽ മുൻനിരയിലാണ് നിരഞ്ജന അനൂപ് എന്ന അഭിനേത്രി. അഞ്ച് വർഷം മുമ്പ് സിനിമയിൽ അരങ്ങേറിയ നിരഞ്ജന മുൻനിരതാരങ്ങൾക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു, അതും ശ്രദ്ധേയമായ വേഷങ്ങളിൽ. സോഷ്യൽ മീഡിയയിലും നിരഞ്ജനയ്ക്ക് നിരവധി ആരാധകരുണ്ട്.

Advertisements

ALSO READ

അച്ചായൻ പാവമാണ്, ഷോർട്ട് ടെപേർഡാണ്, പപ്പയുടെ അത്ര ദേഷ്യമില്ല ; പ്രണയം ആദ്യം തുറന്ന് പറഞ്ഞത് ഞാൻ തന്നെയാണ് : വിശേഷങ്ങൾ പങ്കു വച്ച് പാർവ്വതി ഷോൺ

ഇപ്പോഴിതാ വനിതയുടെ ഇത്തവണത്തെ കവർ ഗേളായി എത്തിയത് നിരഞ്ജനയാണ്. തന്റെ പതിവ് ലുക്കിൽ നിന്നും വൻ മാറ്റമാണ് നിരഞ്ജനയുടെ പുതിയ ചിത്രത്തിൽ. വൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. നിരഞ്ജന വനിതയുടെ കവർ ഗേളായി എത്തിയപ്പോൾ വർഷങ്ങൾക്ക് മുൻപേ മനോരമയുടെ മുഖചിത്രമായി എത്തിയത് നിരഞ്ജനയുടെ അമ്മയാണ് എന്ന് പറയുന്നത് രവി മേനോൻ ആണ്.

നാരാണേട്ടന്റെ ക്യാമറയിൽ നാരായണിയുടെ മുഖം പതിഞ്ഞത് കാൽ നൂറ്റാണ്ടോളം മുൻപ്. പടമെടുക്കാൻ മനോരമയുടെ വിഖ്യാത ഫോട്ടോഗ്രാഫർ ടി നാരായണനേയും കൂട്ടി മുല്ലശ്ശേരിയിൽ ചെന്നത് ഇന്നലെയെന്ന പോൽ ഓർക്കുന്നു.

ഫോട്ടോ സെഷൻ കഴിഞ്ഞ ശേഷം നാരാണേട്ടൻ കാതിൽ മൊഴിഞ്ഞ വാക്കുകളും നല്ല ഫീച്ചേഴ്‌സ് ആണ് ഈ കുട്ടീടെ. ഒരു നാടൻ ലുക്ക്. വേണെങ്കിൽ സിനിമേലൊക്കെ ഒരു കൈ നോക്കാം ട്ടോ, എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു കുറിപ്പാണു രവി മേനോൻ പങ്കിട്ടത്.

‘ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി നാരായണിയുടെ പടം അടിച്ചുവന്നതിനു പിന്നാലെ മുല്ലശ്ശേരിയിൽ വന്നടിഞ്ഞ “ഫാൻ മെയിൽ” കൂമ്പാരം അരിച്ചു പെറുക്കിയതും മുല്ലന്റെ സഹൃദയസദസ്സിനെ വായിച്ചുകേൾപ്പിച്ചതും രസികൻ ഓർമ്മ. പ്രണയലേഖനങ്ങൾ ആയിരുന്നു ഒട്ടുമുക്കാലും. ഹൃദയരക്തത്തിൽ ചാലിച്ചെഴുതിയവ. പലതിലും അക്ഷരത്തെറ്റുകളുടെ അയ്യരുകളി. “നല്ല ബംഗി. നിറുത്തം പടിച്ചുകൂടായിനോ” എന്ന മട്ടിൽ.

ക്ഷണിക്കപ്പെട്ടിട്ടും നാരായണി സിനിമയിൽ പോയില്ല. പക്ഷേ മകൾ കാലാന്തരത്തിൽ അഭിനേത്രിയായി; പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നിരഞ്ജന അനൂപിന്റെ മുഖം വനിതയുടെ മുഖചിത്രമാകുമ്പോൾ അത് ചരിത്രത്തിന്റെ ആവർത്തനമാകുന്നു.

ALSO READ

എനിക്ക് ആവശ്യം ഉള്ളതെല്ലാം അവളിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു, ബിബിഹൗസിൽ പോകുന്നത് വരെ ഞങ്ങൾ സംസാരിച്ചിരുന്നതാണ്, തിരിച്ച് വന്നപ്പോൾ എന്ത് പറ്റിയെന്നറിയില്ല ; ഋതുവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ജിയാ ഇറാനി

ഈ പടം കണ്ട് വിദൂരതതയിലെങ്ങോ അദൃശ്യനായി വീൽചെയറിലിരുന്ന് സന്തോഷപൂർവം കുലുങ്ങിച്ചിരിക്കുന്ന നാരായണിയുടെ അച്ഛൻ മുല്ലശ്ശേരി രാജുമ്മാമയുടെ മുഖം സങ്കൽപ്പിക്കാനാകും എനിക്ക്….അന്തരിച്ച ആദരണീയ സുഹൃത്ത് ടി നാരായണൻ എന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറെയും ഓർക്കുന്നു….അദ്ദേഹം സൃഷ്ടിച്ച സംഭവബഹുലമായ ഒരു കാലത്തെയും, എന്നും രവിമേനോൻ കുറിപ്പിൽ പറയുന്നുണ്ട്.

Advertisement