ഒന്നാമതുള്ള അബിയെ വെട്ടിച്ചാണ് അഞ്ചാമതൊക്കെ ഉള്ള ദിലീപ് ഒന്നാം സ്ഥാനത്തെത്തിയത്; നടന്റെ കരിയറില്‍ സംഭവിച്ചതിങ്ങനെ എന്ന് മിമിക്രി താരം പറയുന്നു

2784

മലയാളം സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ച വിയോഗങ്ങളില്‍ ഒന്നായിരുന്നു നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടേത്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ കലാകാരനായിരുന്നു അബി. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് അബി അന്തരിച്ചത്.

ഹരിശ്രീ അശോകന്‍, ദിലീപ്, നാദിര്‍ഷ തുടങ്ങിയവര്‍ക്കൊപ്പം അബിയും ഒരുകാലത്ത്് മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം തുടങ്ങി നിരവധി കാസറ്റുകളായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയത്.

Advertisements

മിമിക്രി വേദികളില്‍ സജീവമായിരുന്ന അബിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ആമിന താത്തയെന്ന കഥാപാത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.
മമ്മൂട്ടിയേയും അമിതാഭ് ബച്ചനെയും അനുകരിച്ചായിരുന്നു അബി കൂടൂതല്‍ സ്വീകാര്യത നേടിയത്. മിമിക്രി കലാരംഗത്തെ പ്രമുഖനായിരുന്ന അബിയുടെ ഒപ്പം പ്രവര്‍ത്തിച്ച പല സഹപ്രവര്‍ത്തകരും സിനിമയില്‍ തിളങ്ങിയപ്പോള്‍ അബിക്ക് വേണ്ടത്ര ശ്രദ്ധ സിനിമകളില്‍ നിന്ന് ലഭിച്ചിരുന്നില്ല.

ALSO READ- സ്വന്തം അച്ഛനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ച ആളാണ് മഞ്ജു വാരിയര്‍, മാപ്പ് പറയാതെ എങ്ങോട്ടും വരില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ അദ്ദേഹം എന്നെ കാണാന്‍ വന്നു; വെളിപ്പെടുത്തി സുരേഷ് ഗോപി

സിനിമാതാരങ്ങളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളേയും അദ്ദേഹം അനുകരിക്കാറുണ്ടായിരുന്നു. 2017 നവംബര്‍ 30നായിരുന്നു അബി വിട വാങ്ങിയത്. മകന്‍ സിനിമയിലെത്തി താരമായി മാറുന്നതും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും കാണാതെയാണ് അദ്ദേഹം യാത്രയായത്.

ഇപ്പോഴിതാ, അബിയ്ക്ക് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടാനാവാതെ പോയതിനെ പറ്റി കലാഭവന്‍ കെഎസ് പ്രസാദ് മുന്‍പ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. അക്കാലത്ത് മിമിക്രി കലയില്‍ ഏറ്റവും താരമൂല്യമുള്ളത് അബിക്കായിരുന്നെന്ന് കെഎസ് പ്രസാദ് പറഞ്ഞു.

ALSO READ- ഐ.എൻ.എസ് വിക്രാന്ത് കൊണ്ടുവരാൻ ബ്രിട്ടനിൽ പോയ കൃഷ്ണൻ നായർ, അതാണ് മലയാള സിനിമാ ലോകം കണ്ട അത്ഭുതം; ജയനെ കുറിച്ച് എൻഎസ് മാധവൻ

‘മിമിക്രി കലാ രംഗത്ത് പല കാര്യങ്ങളും ആദ്യം കൊണ്ടു വന്ന ആള്‍ ആരാണെന്ന് ചോദിച്ചാല്‍ അബി എന്ന് ഞാന്‍ പറയും. ഒരു താരത്തെ അനുകരിക്കുമ്പോള്‍ അയാളുടെ ശബ്ദം ശരിയാവണം. അയാളുടെ മുഖഭാവം അതുപോലെ രൂപാന്തരപ്പെടണം. അയാളുടെ ബോഡി ലാംഗ്വേജ് അതുപോലെ വരണം. ‘ഇതിനൊപ്പം അയാള്‍ ചെയ്യുന്ന ക്യാരക്ടറും വരണം. ഇത് നാലും കൂടി വന്നാലേ പൂര്‍ണതയാവുകയുള്ളൂ. അങ്ങനെ വളരെ ചുരുക്കം പേര്‍ മാത്രമേ ഉള്ളൂ. പലപ്പോഴും പല താരങ്ങളെയും ഫിഗര്‍ ചെയ്യുമ്പോള്‍ അവരുടെ ചുണ്ട് അനക്കാന്‍ പറ്റില്ല, കാരണം ചുണ്ടനക്കി സംസാരിച്ചാല്‍ ഫിഗര്‍ മാറിപ്പോവും’-കെഎസ് പ്രസാദ് പറയുന്നു.

ഇക്കാര്യത്തില്‍ അബി ഒരു അപവാദമായിരുന്നു എന്നും അനുകരണ കലയില്‍ പകരം വെയ്ക്കാന്‍ ആളില്ലന്നും കെഎസ് പ്രസാദ് പറയുന്നുണ്ട്. ‘എന്ത് ചെയ്താലും, തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒരു വ്യക്തിയുടെ അതേ രൂപവും ആ വ്യക്തിയുടെ അതേ മാനറിസവും എല്ലാം ആദ്യമായി അനുകരിച്ച വ്യക്തി അബിയായിരുന്നു. ഞങ്ങളുടെ മിമിക്‌സ് പരേഡ് ഓഫ് കൊച്ചിന്‍ ഓസ്‌കാറില്‍ പുള്ളി വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ വേഷം കൃത്യമായിട്ട് മേക്കപ്പ് ചെയ്തു വന്നു’

‘അതേ ശബ്ദത്തില്‍ തന്നെ അനുകരിച്ചു. അത് കഴിഞ്ഞിട്ട് പറഞ്ഞു ഇനി ഒരെണ്ണം കൂടി ഉണ്ടെന്ന്. നേര പോയി മീശയും താടിയും ഷേവ് ചെയ്തിട്ട് അമിതാബ് ബച്ചനായിട്ട് വന്നു. അമിതാബ് ബച്ചന്റെ മലയാളത്തിലേക്ക് ഡബ് ചെയ്ത പല പരസ്യ ചിത്രങ്ങളിലും ശബ്ദം കൊടുത്തിരുന്നത് അബിയായിരുന്നു. പലര്‍ക്കും അറിയാത്ത കാര്യമാണത്’

‘അന്നത്തെ നമ്മുടെ വീഡിയോ കാസറ്റുകളിലൊക്കെ നോക്കുമ്പോള്‍ ആദ്യം ഇടുന്ന പേര് അബിയാണ്. അഞ്ചാമത്തെയോ ആറാമത്തെയോ പേരായിട്ടായിരുന്നു ദിലീപിന്റെ പേര് കൊടുത്തിരുന്നത്. ആ ആറാമത്തയോ ഏഴാമത്തെയോ വ്യക്തിയാണ് പിന്നീട് കയറി വന്ന് നാലാമത്തെയും മൂന്നാമത്തെയും രണ്ടാമത്തെയും ആയത്. ഇവരെയെല്ലാം വെട്ടിച്ച് കൊണ്ട് ഒന്നാം സ്ഥാനത്തെത്തി’ ‘അബി ശരിക്കും ഇതിന്റെയൊക്കെ മുകളിലുള്ള ആളായിരുന്നു. മുകളിലെത്തേണ്ട വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിക്കുന്നു.

പക്ഷെ അബിയെ മലയാള സിനിമ വേണ്ട രീതിയില്‍ ഗൗനിച്ചില്ല. മലയാള സിനിമ സംവിധായകര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല എന്നതും കൊണ്ടാണ് ദിലീപിന്റെ മുകളിലത്തെ ലെവലില്‍ എത്താതിരുന്നതെന്നും കലാഭവന്‍ കെഎസ് പ്രസാദ് പറയുന്നുണ്ട്.

Advertisement