മലയാളത്തിന്റെ വാനമ്പാടിയാണ് നമ്മുടെ കെ എസ് ചിത്ര വളരെ ലാളിത്യത്തോടെ, എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ചിത്രയെ ആയിരിക്കും പെട്ടെന്ന് നമുക്കെല്ലാവർക്കും ഓർമ്മവരിക. മറ്റുള്ളവരുടെ ദുഖം സ്വന്തം ദുഖം പോലെയാണ് ചിത്ര കൊണ്ടു നടക്കുക എന്ന് പലപ്പോഴും അടുപ്പമുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ കഴിയാത്ത തികച്ചും സ്വാത്തികയായ സ്ത്രീ എന്നാണ് ചിത്രയെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.
അമ്മയായും, സഹോദരിയായും, കാമുകിയായും ചിത്രയുടെ ശബ്ദത്തിൽ ഒരുപാട് ഗാനങ്ങൾ ഇന്ത്യയൊട്ടാകെ കേട്ടുക്കഴിഞ്ഞു. വിവിധ ഭാഷകളിലായി 25000ത്തിലധികം ഗാനങ്ങളാണ് ചിത്ര പാടിയിരിക്കുന്നത്. വയസ്സ് അറുപതുകളിലേക്ക് കടന്നിട്ടും താരത്തിന്റെ ശബ്ദ മാധുര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
ഇപ്പോഴിതാ ചിത്രയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഒരു പരിപാടിക്കിടെ നടൻ സുരേഷ് ഗോപി ചിത്രയെ കുറിച്ച് സംസാരിക്കുന്നതാണ് ചർച്ചയാകുന്നത്.
മഴവിൽ മനോരമയിലെ പാടാം നമുക്ക് പാടാം എന്ന പരിപാടിയിൽ അതിഥിയായി സുരേഷ് ഗോപി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വേദിയിൽ സുരേഷ് ഗോപിയും ചിത്രയും ഒരുമിച്ച് പാട്ടുപാടുകയും ചെയ്തിരുന്നു.
ഈ വേദിയിൽ വെച്ച് ഗായിക റിമി ടോമി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. ചിത്രയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്ന വാക്കുകളാണ് റിമി വേദിയിൽ പറഞ്ഞത്. ചിത്ര തന്റെ വാമഭാഗമായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹച്ചിരുന്നു എന്ന് സുരേഷ് ഏട്ടൻ പറഞ്ഞിരുന്നില്ലേ എന്ന് ചോദിക്കുകയും, ഈ സമയത്ത് നാണം കൊണ്ട് ചിത്രയെ റിമിയെ തടയുന്നതും, വീഡിയോയിൽ കാണാം.
എന്നാൽ ചമ്മലോടെ എന്റെ വാക്കുകൾ പലരും വളച്ചൊടിച്ചതാണെന്നാണ് സുരേഷ് ഗോപിയും പറയുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. റിമി ടോമി ഇത് പറയുമ്പോൾ തന്റെ വാക്കുകളേ പലരും വളച്ചൊടിച്ചതാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
‘ചിത്രയുടെ ആദ്യത്തെ ഗാനമായ പൂവേ പൂച്ചൂടവാ അതിലെ പാട്ടുകൾ, നോക്കെത്താ ദൂരത്ത് കണ്ണും നട്ടു ആ ചിത്രത്തിലെ ഗാനങ്ങൾ അതിലെ പാട്ടുകൾ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് ഇതെന്റെ വാമമായി കിട്ടിയിരുന്നെങ്കിൽ എന്ന് പറയുകയായായിരുന്നു, അന്നത്തെ ലക്ഷകണക്കിന് ആരാധകരിൽ ഒരാളായിരുന്ന എന്റെ ഒരു ആഗ്രഹമായിരുന്നു അതെന്നും’ സുരേഷ് ഗോപി വിശദീകരിക്കുന്നു.