മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കൃതിക പ്രദീപ്. സൂപ്പർതാരം ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലൂടെയാണ് കൃതിക അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് താരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
ചെറിയൊരു കാലയളവിൽ കൃതിക സ്ഥിരമായി പങ്കെടുത്തിരുന്ന ടെലിവിഷൻ ഷോ ആയിരുന്നു സ്റ്റാർ മാജിക്. സിനിമ തിരക്കുകൾ ആരംഭിച്ചതിന് ശേഷം താരത്തെ ഷോയിൽ കാണാറുമില്ല. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയത്.
മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കൃതിക ആണ്. ആമി എന്ന സിനിമ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു. മഞ്ജു വാര്യരുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ആമി.
മോഹൻലാൽ സിനിമയിലും കൃതിക പ്രദീപ് മഞ്ജു വാര്യരുടെ ചെറുപ്പമായിരുന്നു അവതരിപ്പിച്ചത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ സിനിമ ആദിയിലും കൃതിക ഭാഗമായിരുന്നു. ആസിഫ് അലി സിനിമ മന്ദാരത്തിലും കൃതിക അഭിനയിച്ചിരുന്നു. തൃശൂർ സ്വദേശിനിയാണ് കൃതിക.
ഇതിന് പുറമെ കൂദാശ തുടങ്ങിയ 15ൽ അധികം ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ആലാപനത്തിലും നടി കഴിവ് തെളിയിച്ചിട്ടുണ്ട്. ഗായികയാവാനായിരുന്നു ആഗ്രഹമെന്നും കൃതിക പറഞ്ഞിരുന്നു. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം സഫലമായ സന്തോഷം പങ്കിട്ടിരിക്കുകയാണ്.
വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കൃതിക. വിസ്താരയുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം, സൈക്കോളജി പഠനം പൂർത്തിയാക്കിയ കൃതിക ക്യാബിൻ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. ഒടുവിൽ ആ സ്വപ്‌നത്തിലെത്തിയിരിക്കുകയാണ് താരം. ”ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു,” എന്നാണ് കൃതിക ആരാധകരെ അറിയിച്ചത്.
‘വില്ലാളിവീരൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ ബാലതാരമായാണ് കൃതിക വെള്ളിത്തിരയിലേക്കെത്തുന്നത്. 2018 ൽ സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചു.