പ്രമുഖ സൂപ്പർതാരത്തിന്റെ മകൻ പുറകെ നടന്ന് ശല്യം ചെയ്യുന്നു; തന്നോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നു; വെളിപ്പെടുത്തി കൃതി ഷെട്ടി

992

തെലുങ്ക് ചിത്രം ഉപ്പേനയിലൂടെ സിനിമാലോകത്തേക്ക് എത്തിയ കൃതി ഷെട്ടി കുറഞ്ഞ കാലം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരിയായത്. മോഡലിംഗ് രംഗത്തു നിന്നാണ് കൃതി സിനിമയിലെത്തിയത്. ‘ബുള്ളറ്റ്’ പാട്ട് തെന്നിന്ത്യയിലാകെ തരംഗമായതോടെയാണ് കൃതിയെയും എല്ലാ ഭാഷയിലേയും ആരാധകർ ഏറ്റെടുത്തത്.

2021ൽ സിനിമയിൽ അരങ്ങേറിയ കൃതി ഷെട്ടി മലയാളത്തിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കൃതി ഷെട്ടി ഇപ്പോൾ. ഇപ്പോഴിതാ താൻ ഒരു സൂപ്പർ താരത്തിന്റെ മകനിൽ നിന്നും നേരിടുന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കൃതി ഷെട്ടി.

Advertisements

താരം ഒരു കോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്റ്റാർ ഹീറോയുടെ

ALSO READ- ഞാൻ ന്യൂജെൻ ആയിട്ടില്ല; തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന,കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ; കൊറിയൻ പാട്ടൊന്നും കേൾക്കാറില്ല: നമിത പ്രമോദ്

മകൻ തന്നെ നിരന്തരം ഉപദ്രവിക്കുന്നു എന്നാണ് കൃതി ഷെട്ടി വെളിപ്പെടുത്തിയത്. താരപുത്രൻ പിന്തുടർന്ന് ഉപ ദ്ര വിക്കുന്നു എന്നാണ് കൃതി ഷെട്ടിയുടെ പരാതി.ഇയാൾ താൻ പോകുന്നിടത്തെല്ലാം വരാൻ ആവശ്യപ്പെടുകയാണ്.

ഓരോ കാര്യങ്ങൾക്കും നിർബന്ധിക്കുകയാണ്. നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു. തന്നോട് സൗഹൃദം സ്ഥാപിക്കാൻ അയാൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇഷ്ടമല്ലാത്തതിനാൽ താൻ ഒഴിഞ്ഞു മാറുകയാണെന്നാണ് കൃതി പറയുന്നത്.

ഇതിനിടെ, താരപുത്രന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ കോടികൾ വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ കൃതി ഷെട്ടി അതെല്ലാം താരം നിരസിച്ചു എന്നൊരു വാർത്തയും സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യയിലെ ഒരു സീനിയർ നടന്റെ മകനാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

Advertisement