അൻപതിയഞ്ചാം വയസിലും മുപ്പതിന്റെ ചെറുപ്പം; കൃഷ്ണകുമാറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സിന്ധുവിനോട് ചോദിച്ച് ആരാധകർ; മറുപടി ഇങ്ങനെ

319

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Advertisements

യൂട്യൂബിൽ സജീവമായ കൃഷ്ണ കുമാറും കുടുംബവും ഓരോ വിശേഷവും പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇവരുടെ വീട്ടിലെ റംബുട്ടാൻ പഴവും ഡ്രാഗൺ ഫ്രൂട്ടുമെല്ലാം ആരാധകർക്ക് സുപരിചിതമാണ്. അതിനെ പറ്റിയാണ് സിന്ധുവും കൂടുതൽ പറയുന്നത്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ സഹോദരനെയും പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ.

ALSO READ- ‘ഇനി വാടകയ്ക്ക് കാർ ഓടിക്കേണ്ട, സ്വന്തം കാർ ഓടിക്കൂ’; അനുഷ്‌ക ഷെട്ടി ടാക്‌സി ഡ്രൈവർക്ക് കാർ വാങ്ങി നൽകിയ അനുഭവം പറഞ്ഞ് നടൻ ആര്യ

കൃഷ്ണകുമാറിനോട് വയസ് അൻപത്തിയഞ്ച് ആയെങ്കിലും ഇപ്പോഴും ചെറുപ്പമായി ഇരിക്കാനുളള കാരണം ആരാധകർ ചോദിച്ചിരുന്നു. തന്നോട് ഇക്കാര്യം പലരും ചോദിക്കുന്നതാണെന്ന് പറയുകയാണ് സിന്ധു. സമാധാനത്തോടെ ഇരിക്കുമ്പോൾ നല്ല കാര്യങ്ങൾ ചിന്തിക്കാൻ കഴിയും. അപ്പോൾ വളരെ ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുമെന്നാണ് നടൻ പറഞ്ഞത്.

‘നേരത്തെ ഞാനും നല്ല ദേഷ്യക്കാരനായിരുന്നു ഇപ്പോൾ ദേഷ്യമൊക്ക മാറ്റി. കാരണം ദേഷ്യം കൊണ്ട് നമ്മൾ തന്നെയാണ് നശിക്കുന്നത്. കാരണം മറ്റൊന്നുമല്ല നമ്മുടെ ആരോഗ്യം ക്ഷയിക്കും മക്കളോട് പോലും ആരോടും വഴക്കിടരുതെന്നാണ് പറഞ്ഞ് കൊടുത്തിരിക്കുന്നത്.’

ALSO READ- ഐശ്വര്യയുമായി ധനുഷ് പിരിയാൻ കാരണം സാമന്ത; തങ്കമകന് ശേഷം ഇരുവരും അടുപ്പത്തിലായി, ഐശ്വര്യ ധനുഷിനെ ഉപേക്ഷിച്ച് പോയെന്ന് വാദം

‘പരമാവധി ആരോടും ദേഷ്യപ്പെടാനോ വഴക്കിടാനോ ശ്രമിക്കാതിരിക്കുക. മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതെല്ലാം നമ്മുക്ക് സ്വയം ചെയ്യാനാകും. എന്നൊക്കെ താരം പറയുന്നു. പണ്ടൊക്കെ 50 വയസ്സുള്ളവരെ വൃദ്ധന്മാരായിട്ടാണ് ഞാനും കണ്ടിരുന്നത്.. ഇന്നു ആ വൃദ്ധന്റെ പ്രായത്തിൽ വന്നപ്പോൾ എന്റെ മനസ്സ് 30 തുകളിൽആണ്..’ എന്നാണ് തന്റെ പിറന്നാൾ ദിനത്തിൽ കൃഷ്ണ കുമാർ പറഞ്ഞത്.

Advertisement