എന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ നോക്കിയത്; അമ്മായിയമ്മപ്പോര് എന്നൊന്നുണ്ടായില്ല; തല്ലുകൂടാൻ പറ്റിയിരുന്നെങ്കിൽ എട്ടിന്റെ പണി കൊടുത്തേനെ: സിന്ധു കൃഷ്ണകുമാർ

263

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു

Advertisements

കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്.

കൃഷ്മകുമാറിന്റെയും സിന്ധുവിന്റെയും പ്രണയ വിവാഹമായിരുന്നു. എങ്കിലും തനിക്ക് അമ്മായിയമ്മ പോരെന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് സിന്ധു. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് സിന്ധു ഇതേക്കുറിച്ച് പറഞ്ഞത്.

ALSO READ- ഡ്ര ഗ് സ് കണ്ടുപിടിച്ചത് ചെറുപ്പക്കാരാണോ? സിനിമക്കാരാണോ കൊണ്ടുവന്നത്? പറയെടോ… പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

കൃഷ്ണകുമാർ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയിരുന്നു. അച്ഛനും അമ്മയ്ക്കും ഏറെ വൈകി ഉണ്ടായ കുട്ടിയാണ് താനെന്ന് കൃഷ്ണകുമാർ തന്നെ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഗോപാലകൃഷ്ണൻ നായർ, രത്‌നമ്മ ദമ്പതികളുടെ പേരക്കുഞ്ഞിന്റെ പ്രായമായിരുന്നു ഇളയമകനായ കൃഷ്ണകുമാറിന് ഉണ്ടായിരുന്നത്.

അതേസമയം, വീട്ടിലെ മൂത്ത മകളായിരുന്നു സിന്ധു. ഒരു അനിയത്തിയുമുണ്ട് താരത്തിന്. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ അമ്മായിഅമ്മയും അമ്മായിഅച്ഛനുമായി ലഭിച്ചത് തന്റെ മുത്തച്ഛനും മുത്തശ്ശിയുമോളം പ്രായമുള്ളവരെയായിരുന്നു.

‘എന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നോട് എങ്ങനെയായിരുന്നുവോ, അതേ വാത്സല്യത്തോടെയാണ് കിച്ചുവിന്റെ അച്ഛനും അമ്മയും പെരുമാറിയത്. വളരെ നല്ല ആൾക്കാരായിരുന്നു അവർ.’-സ്വീറ്റ് എന്നാണ് സിന്ധു അവരെ വിശേഷിപ്പിക്കുന്നത്.

ALSO READ- രജനികാന്തിനും കമലിനും ഒപ്പം അഭിനയിക്കുന്ന എന്റെ മകൾ ഇവനൊപ്പം ഡാൻസ് ചെയ്യാനോ? മീനയെ സ്‌റ്റേജിൽ നിന്നും ഇറക്കി അമ്മ; അജിത്ത് നാണംകെട്ട ആ നിമിഷം

എപ്പോഴും ഒരു കുഞ്ഞിനെപ്പോലെയാണ് അവർ പരിഗണിച്ചത്. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരെ നേരിടേണ്ട പോലൊരു സാഹചര്യം തനിക്കുണ്ടായില്ലെന്നും സിന്ധു പറഞ്ഞു.

അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ, താനൊരു അമ്മായിയമ്മ പോരിന് പറ്റിയ ആളായിരുന്നു എന്നും അൽപ്പം സ്മാർട്ട് ആയിരുന്നുവെന്നുമാണ് സിന്ധു പറയുന്നത്. ഇങ്ങോട്ടു തല്ലുകൂടാൻ വരുന്ന ഒരു അമ്മായിയമ്മയെ ആണ് കിട്ടിയിരുന്നതെങ്കിൽ അവർക്ക് താൻ എട്ടിന്റെ പണി കൊടുത്തേനെയെന്നും സിന്ധു വിശദീകരിക്കുന്നുണ്ട്.

Advertisement