വധു ഡോക്ടറാണ്! പോകാന്‍ പറ്റുന്ന കാലത്തോളം മുന്നോട്ട് പോകും; വിവാഹശേഷം ആദ്യമായി കൃഷ്ണ കുമാര്‍ പറയുന്നത് കേട്ടോ?

1160

കന്യാദാനം എന്ന ഒരൊറ്റ സീരിയലിലൂടെ ആരാധരെ സമ്പാദിച്ച താരമാണ് കൃഷ്ണ കുമാര്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതനാണ് ഈ താരം, ഒപ്പം സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. കന്യാദാനം സീരിയലിലെ ഇന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍. തന്റെ വിവാഹ വിശേഷങ്ങളാണ് താരത്തിന് പങ്കുവെയ്ക്കാനുള്ളത്.

Advertisements

ഡോക്ടറായ ശ്രുതിയെ കഴിഞ്ഞദിവസമാണ് കൃഷ്ണകുമാര്‍ താലി ചാര്‍ത്തി സ്വന്തമാക്കിയത്. വേദിക് സ്‌റ്റൈലിലായിരുന്നു വിവാഹമെന്ന് താരം വെളിപ്പെടുത്തുകയാണ്. ഇങ്ങനെയൊരു വേദിക് മോഡല്‍ കല്യാണം ആയിരുന്നു തങ്ങളുടേത്. ഇപ്പോള്‍ അധികം ആളുകളും വേദിക് സ്‌റ്റൈല്‍ വിവാഹമാണ് പരീക്ഷിക്കുന്നതെന്നും കൃഷ്ണ കുമാര്‍ അഭിപ്രായപ്പെട്ടു.

ALSO READ- ‘ഒടുവില്‍ ഞാന്‍ സിംഗിളല്ല’; വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം; കാളിദാസ് ഹൃദയം ത ക ര്‍ ത്തെന്ന് ആരാധികമാര്‍

കൂടാതെ, ഭാര്യയെ പരിചയപ്പെടുത്തിക്കൊണ്ട് ഇതാണ് തന്റെ യഥാര്‍ത്ഥ ഭാര്യയെന്നും ഭാര്യ ഡോക്ടറാണെന്നുമാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. കൂടാതെ തങ്ങള്‍ ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്തരത്തിലൊരു കല്യാണമെന്നും താരം പറഞ്ഞു.

മുന്‍പ് തന്നെ പലരും ചോദിച്ചിരുന്നു തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നോയെന്ന്. എന്നാല്‍ ഇത് പ്രണയ വിവാഹമല്ല. പ്രണയ വിവാഹം ആയിരുന്നെങ്കില്‍ കല്യാണം ഇത്രയും നീണ്ടു പോകില്ലായിരുന്നെന്നും താരം പറഞ്ഞു.

അതേസമയം, നവദമ്പതികളുടെ ഭാവി പരിപാടി എന്താണെന്ന ചോദ്യത്തിന് ഈ മാസം പതിനാറു മുതല്‍ തനിക്ക് ഷൂട്ടിങ് തുടങ്ങുകയാണ് എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

താരത്തിന്റെ സുഹൃത്തായ ജിഷിന് പറയുന്നത് എല്ലാവരും വിവാഹം കഴിഞ്ഞ് എന്താണോ ചെയ്യുന്നത് അത് തന്നെയാണ് അവരും ചെയുക എന്നാണ്. രണ്ട് പേര്‍ക്കും ജോലി ഉള്ളതിനാല്‍ ഹണിമൂണ്‍ നടക്കുമോയെന്ന് അറിയില്ലെന്നും പറഞ്ഞു.

ALSO READ- സിനിമയില്‍ അഭിനയിക്കാന്‍ തന്ന അഡ്വാന്‍സ് തിരികെ വാങ്ങി, ഒഴിവാക്കി; അഭിനയ രംഗത്തെ ശ ത്രുക്കളെ കുറിച്ച് തുറന്നടിച്ച് ചന്ദ്ര ലക്ഷ്മണന്‍

അതേസമയം, ഭര്‍ത്താവ് എല്ലാവരുടെയും ആവിശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ആളാണെന്ന് ശ്രുതി പ്രതികരിച്ചു. എന്നാല്‍ കൃഷ്ണ കുമാര്‍ ഒരു സെക്കന്റ് കൊണ്ട് ഒരാളെ നന്നായി മനസ്സിലാക്കുമെന്നും തെറ്റിദ്ധരിക്കുമെന്നും ജിഷിന്‍ പറയുന്നു.

ഈ സമയത്ത്, തെറ്റിദ്ധാരണകള്‍ മനസിലാക്കി മുന്‍പോട്ട് പോകാന്‍ കഴിയുന്നിടത്തോളം പോകുമെന്നും അല്ലെങ്കില്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും താരം ഭാര്യയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

Advertisement