സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്ന് കൃഷ്ണകുമാര്‍.
തന്റെ ചിന്തകളും രാഷ്ട്രീയവുമെല്ലാം തുറന്നുപറയാന്‍ കൃഷ്ണ കുമാര്‍ ഒരിക്കലും മടി കാണിക്കാറില്ല. കൃഷ്ണ കുമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ താരം പശുക്കളോടുള്ള തന്റെ സ്‌നേഹം വിവരിക്കുകയാണ്.\
എല്ലാവരും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് ചെന്നുനില്‍ക്കണം. അവയുടെ കണ്ണുകളിലേക്ക് നോക്കണമെന്നും രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ മനസ്സ് നിറയുന്നത് അനുഭവിക്കാന്‍ കവിയുമെന്നും കൃഷ്ണ കുമാര്‍ പറയുന്നു.
തന്റെ പേരില്‍ തന്നെ കൃഷ്ണന്‍ ഉണ്ട്. അതുകൊണ്ടുതന്നെ പശുക്കളോടുള്ള തന്റെ സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും മുന്‍ ജന്മങ്ങളില്‍ എന്നോ തുടങ്ങിയ ബന്ധം ഇപ്പോള്‍ ദൃഢമായിക്കഴിഞ്ഞുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.
ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും നമ്മെ പഠിപ്പിച്ച എല്ലാ അച്ഛനമ്മമാര്‍ക്കും നന്ദിയെന്നും നല്ലതിനെതിരെ ഗോ ബാക്ക് വിളിച്ചവരോട് തനിക്ക് പരിഭവമൊന്നുമില്ലെന്നും തന്നെ ഭാരതീയ സംസ്‌കാരം അതാണ് പഠിപ്പിച്ചതെന്നും കൃഷ്ണ കുമാര്‍ പറയുന്നു.